ലക്നൗ: ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണി മരിച്ച സംഭവത്തില്‍ സര്‍ക്കാരിന്‍റെ കീഴിലുള്ള ഇഎസ്ഐസി ആശുപത്രിയിലെ ഡയറക്ടറെ പുറത്താക്കി. നോയിഡയിലെ സെക്ടര്‍ 24ല്‍ സ്ഥിതി ചെയ്യുന്ന ഇഎസ്ഐസി ആശുപത്രിയിലെ ഡയറക്ടര്‍ ഡോ.അനീഷ് സിങ്കലിനെയാണ് ഡല്‍ഹിയിലെ ഇഎസ്ഐസി ഡയറക്ടറേറ്റ് ആശുപത്രിയില്‍ നിന്നും നീക്കിയത്. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിലെ ആരോഗ്യ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ദീപക് മാലിക്കാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ആശുപത്രിയുടെ പുതിയ ഡയറക്ടറായി ഡോ.ബല്‍രാജ് ഭണ്ഡാറിനെ നിയമിച്ചു.
ചികിത്സ ലഭിക്കാതെ ഗര്‍ഭിണി മരിച്ച സംഭവം; ആശുപത്രി ഡയറക്ടറെ പുറത്താക്കി - Pregnant woman death
ലക്നൗ സര്‍ക്കാരിന്‍റെ കീഴിലുള്ള ഇഎസ്ഐസി ആശുപത്രി ഡയറക്ടര്‍ ഡോ.അനീഷ് സിങ്കലിനെയാണ് പുറത്താക്കിയത്. പുതിയ ഡയറക്ടറായി ഡോ.ബല്‍രാജ് ഭണ്ഡാറിനെ നിയമിച്ചു

ഭർത്താവ് വിജേന്ദറിനൊപ്പം എത്തിയ എട്ട് മാസം ഗർഭിണിയായ നീലം കഴിഞ്ഞ വെള്ളിയാഴ്ച ഗ്രേറ്റർ നോയിഡയിലെ ആംബുലൻസില്‍വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. മൂന്ന് സര്‍ക്കാര്‍ ആശുപത്രികളടക്കം ഏഴ് ആശുപത്രികളാണ് നീലത്തിന് ചികിത്സ നിഷേധിച്ചത്. ഗര്‍ഭിണിയായ സ്ത്രീയോട് അനാസ്ഥ കാട്ടിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് തിങ്കളാഴ്ച നോട്ടീസ് നല്‍കിയിരുന്നു. ചികിത്സ നിഷേധിച്ച ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടണ്ട്. സംഭവത്തില്‍ ഉത്തരവാദിത്വപ്പെട്ട എല്ലാവര്‍ക്ക് നേരെയും നടപടിയുണ്ടാകും.