ആശുപത്രിയിലേക്ക് റോഡില്ല; യുവതി വനത്തിനുള്ളില്‍ പ്രസവിച്ചു
മരക്കമ്പില്‍ തുണികെട്ടിയാണ് യുവതിയെ കാല്‍നടയായി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ മൂന്ന് കിലോമീറ്ററോളം വനത്തിലൂടെ സഞ്ചരിച്ചുകഴിഞ്ഞപ്പോൾ യുവതി പ്രസവിക്കുകയായിരുന്നു
കാന്ധമാൽ: റോഡും വാഹനഗതാഗതവും ഇല്ലാത്തതിനെ തുടർന്ന് ഗർഭിണിയായ യുവതി വനത്തില്‍ പ്രസവിച്ചു. ഒഡീഷയിലെ ദുബൂരി ഗ്രാമത്തിലാണ് സംഭവം. പ്രസവ വേദന വന്നയുടൻ ഗ്രാമവാസികളുടെ സഹായത്തോടെ യുവതിയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചിരുന്നു. എന്നാല്‍ റോഡില്ലാത്തതും വാഹനങ്ങൾ എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ളതും സ്ഥിതി ഗുരുതരമാക്കി. മരക്കമ്പില്‍ തുണികെട്ടിയാണ് യുവതിയെ കാല്‍നടയായി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ മൂന്ന് കിലോമീറ്ററോളം വനത്തിലൂടെ സഞ്ചരിച്ചുകഴിഞ്ഞപ്പോൾ യുവതി പ്രസവിക്കുകയായിരുന്നു. പിന്നെയും ആശുപത്രിയിലെത്താൻ ഒന്നര കിലോമീറ്റർ കൂടി സഞ്ചരിക്കണമായിരുന്നു. ദുബൂരി ഗ്രാമത്തില്‍ റോഡില്ലാത്തതിനെ കുറിച്ച് നേരത്തെയും പ്രദേശവാസികൾ ആവർത്തിച്ച് പരാതിപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രശ്‌നം പരിഹരിക്കാൻ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.