കര്‍ണ്ണാടക: ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കുക എന്നത് ഏതൊരു സ്ത്രീയുടേയും ഏറ്റവും വലിയ മോഹമാണ്. അതിനായി ആരോഗ്യമുള്ള അന്തരീക്ഷത്തില്‍ മറ്റ് ജോലികളെല്ലാം ഉപേക്ഷിച്ച് അവർ വിശ്രമത്തിലായിരിക്കും. എന്നാല്‍ ഒൻപത് മാസം ഗർഭിയാണെന്ന കാര്യം പോലും മറന്നാണ് കർണാടക ഷിമോഗയിലെ രൂപ പ്രവീൺ റാവു എന്ന നഴ്‌സ് കൊവിഡ് ഡ്യൂട്ടിക്കായിഓടിയെത്തിയത്. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ ജില്ലയിലെ ജയചാമരാജേന്ദ്ര താലൂക്ക് ആശുപത്രിയില്‍ താത്കാലിക നഴ്സായാണ് രൂപ ജോലി ചെയ്യുന്നത്. ഇതിനിടെയാണ് കൊവിഡ് രോഗം സംസ്ഥാനത്ത് വ്യാപകമാകാന്‍ തുടങ്ങിയത്. ഇതോടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിര പോരാളികൾക്കൊപ്പം രൂപയും ചേര്‍ന്നു.
ഒൻപത് മാസം ഗർഭിണി: രൂപ കൊവിഡ് ഡ്യൂട്ടിയിലെ മാലാഖയാണ് - യദ്യൂരപ്പ
കര്‍ണ്ണാട മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ ജില്ലയിലെ ജയചാമരാജേന്ദ്ര താലൂക്ക് ആശുപത്രിയില്‍ താത്കാലിക നഴ്സായാണ് രൂപ ജോലി ചെയ്യുന്നത്.
ജില്ലയില്‍ കൊവിഡ് കേസുകള്‍ വർധിച്ചതോടെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ രൂപയോട് പ്രസവാവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ മുഖ്യമന്ത്രി യെദ്യൂരപ്പ രൂപയെ അഭിനന്ദിച്ചു. താങ്കളുടെ മനസിനെ ഞാന്‍ അഭിനന്ദിക്കുന്നു. എന്‍റെ ജില്ലയിലെ ഒരു സ്ത്രീ കാണിച്ച ധൈര്യത്തില്‍ തനിക്ക് എറെ അഭിമാനമുണ്ട്. തത്കാലം താങ്കള്‍ അവധിയില്‍ പ്രവേശിക്കണം. പ്രസവത്തിന് ശേഷം തിരിച്ചെത്തണമെന്നും യെദ്യൂരപ്പ രൂപയെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു. നിലവില്‍ ഗുജ്ജറില്‍ കൊവിഡ് കേസുകള്‍ കണ്ടെത്തുന്ന സംഘത്തിന്‍റെ ഭാഗമാണ് രൂപ. ഷിമോഗ ഗ്രീന്‍ സോണിലാണ്. എന്നാല്‍ ഞായറാഴ്ച തീര്‍ത്ഥഹള്ളിയില്‍ എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഗര്‍ഭിണി ആയതിനാല്‍ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കാനാകില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് രൂപയെ അറിയിച്ചിരുന്നു. ഇതോടെ അവധിയെടുക്കാന്‍ ഇവര്‍ തയ്യാറായി.