ലഖ്‌നൗ: ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹർ ജില്ലയിൽ പതിനാറ് വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി. ഗർഭിണിയാണെന്ന് അറിഞ്ഞതിനെ തുടർന്നാണ് കുട്ടി പൊലീസിൽ പരാതി രജിസ്റ്റർ ചെയ്‌തത്. ഒന്നര വർഷത്തിനിടെ മൂന്നുപേർ ചേർന്ന് പലതവണ തന്നെ കൂട്ട ബലാത്സഗത്തിന് ഇരയാക്കിയെന്ന് കുട്ടി പരാതിയിൽ പറയുന്നു.
വനിതാ സർക്കിൾ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘം പെൺകുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയതു. കേസുമായി ബന്ധപ്പെട്ട് 72 വയസുകാരനുൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.