കേരളം

kerala

ETV Bharat / bharat

ബിഹാറില്‍ പ്ലാസ്റ്റിക് വിരുദ്ധ മുന്നേറ്റത്തിന് നേതൃത്വം നല്‍കി കുട്ടിപട്ടാളം - plastic awareness

പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡുകൾ പിടിച്ചും കുട്ടികൾ നടത്തിയ  റാലി ഗ്രാമവാസികൾക്ക് ബോധവത്ക്കരണം നല്‍കുന്നുവെന്ന് ഗ്രാമവാസിയായ രാമനാരായൺ പാണ്ഡെ പറയുന്നു

പ്ലാസ്റ്റിക്കിനെതിരെ അംഗൻവാടി കുട്ടികൾ  ബിഹാർ ഈസ്റ്റ് ചമ്പാരൻ ജില്ല  ബിഹാർ പ്രീ സ്കൂൾ കുട്ടികൾ  bihar pre school kids  plastic awareness  no usage of plastic
ബിഹാറില്‍ പ്ലാസ്റ്റിക് വിരുദ്ധ മുന്നേറ്റത്തിന് നേതൃത്വം നല്‍കി കുട്ടിപട്ടാളം

By

Published : Jan 4, 2020, 8:27 AM IST

Updated : Jan 4, 2020, 9:42 AM IST

ബിഹാർ: പ്ലാസ്റ്റിക്കിനെതിരെ ശക്തമായ പോരാട്ടം നടത്തുകയാണ് ബിഹാറിലെ ഒരു ഗ്രാമത്തിലെ കുട്ടികൾ. ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ അപകടങ്ങളെക്കുറിച്ചുള്ള അവബോധം ശക്തമായതോടെ ബോധവത്കരണം നടത്തി മാതൃകയാവുകയാണ് ബിഹാർ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ പ്രീ സ്കൂൾ കുട്ടികൾ. പ്ലാസ്റ്റിക്കിന്‍റെ ദോഷങ്ങളെക്കുറിച്ച് മുതിർന്നവരെ ഉപദേശിക്കുകയും അതിന്‍റെ ഉപയോഗം ഒഴിവാക്കാൻ പറയുകയും ചെയ്യുകയാണ് പിപ്ര കോത്തി ബ്ലോക്കിലെ മധുചപ്ര ഗ്രാമത്തിലെ അംഗൻവാടി സെന്‍ററിലെ കുട്ടികൾ.

ബിഹാറില്‍ പ്ലാസ്റ്റിക് വിരുദ്ധ മുന്നേറ്റത്തിന് നേതൃത്വം നല്‍കി കുട്ടിപട്ടാളം

പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡുകൾ പിടിച്ചും കുട്ടികൾ നടത്തിയ റാലി ഗ്രാമവാസികൾക്ക് ബോധവത്ക്കരണം നല്‍കുന്നതാണെന്ന് ഗ്രാമവാസിയായ രാമനാരായൺ പാണ്ഡെ പറയുന്നു. പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന് ഗ്രാമവാസികൾക്ക് ഇപ്പോൾ മനസിലായിരിക്കുന്നുവെന്നും. പ്ലാസ്റ്റിക് ഉപയോഗത്തില്‍ കുറവ് വന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രാമത്തിലെ ചവറ്റുകൂനകൾക്ക് മുന്നില്‍ കുട്ടികൾ പ്ലാസ്റ്റിക് നിരോധിച്ച് കൊണ്ടുള്ള മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ വച്ചിട്ടുണ്ട്. കുട്ടികൾക്ക് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അറിവ് നൽകുന്നതിനു പുറമേ, കേന്ദ്രത്തിലെ അധ്യാപകരും പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കാൻ ഗ്രാമീണരെ പ്രോത്സാഹിപ്പിക്കുന്നു.

പരിസ്ഥിതിക്ക് ഹാനികരമായതിനാൽ പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന് ഞങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നതായി അംഗൻവാടി സെന്‍റർ ഡയറക്ടർ വിദ്യാന്തി ദേവി പറഞ്ഞു. ഈ അറിവ് കുട്ടികൾ മാതാപിതാക്കൾക്ക് കൈമാറുന്നു. മാതാപിതാക്കൾ അംഗൻവാടിയില്‍ സന്ദർശിക്കുമ്പോൾ പ്ലാസ്റ്റിക് ഉപയോഗത്തിനെതിരായ സന്ദേശങ്ങൾ പഠിപ്പിക്കാറുണ്ടെന്നും വിദ്യാന്തി ദേവി പറഞ്ഞു.ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സംസ്ഥാന സർക്കാർ നിരോധിച്ചിട്ടുണ്ടെങ്കിലും ആളുകൾ നിരോധനം ലംഘിക്കുന്നതായി കാണാറുണ്ട്. അതുകൊണ്ട് തന്നെ നല്ലൊരു ഭൂമിക്ക് വേണ്ടി ഈ കുട്ടികൾ മുൻകൈയെടുത്ത് ഇത്തരം സന്ദേശങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് പ്രതീക്ഷ നല്‍കുന്നു.

Last Updated : Jan 4, 2020, 9:42 AM IST

ABOUT THE AUTHOR

...view details