ന്യൂഡല്‍ഹി:കൊവിഡ് പടരുന്ന സാഹചര്യത്തില്‍ റമദാന്‍ പ്രാര്‍ഥനകള്‍ വീടുകളില്‍ നടത്തിയാല്‍ മതിയെന്ന് തബ്‌ലീഗ് ജമാഅത്ത് തലവന്‍ മൗലാന സാദ് കണ്ഡല്‍വി. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള എല്ലാ ജമാഅത്ത് വിശ്വാസികളും ഈ അഭ്യര്‍ഥന അനുസരിക്കണമെന്നും അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഭരണകൂടത്തിന്‍റെ നിര്‍ദേശങ്ങള്‍ പാലിച്ച് വീടുകളില്‍ സുരക്ഷിതരായി ഇരിക്കേണ്ട കാലമാണ്. അതിഥികളെ ക്ഷണിക്കുകയോ പുറത്തിറങ്ങുകയോ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
റമദാന്‍ പ്രാര്‍ഥനകള്‍ വീടുകളില്‍ നടത്താന്‍ ആഹ്വാനം ചെയ്‌ത് തബ്‌ലീഗ് ജമാഅത്ത് തലവന്‍ - തബ്‌ലീഗ് ജമാഅത്ത് തലവന്‍
കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് റമദാന്‍ പ്രാര്‍ഥനകള്‍ വീടുകളില്‍ തന്നെ നടത്തണമെന്ന് തബ്‌ലീഗ് ജമാഅത്ത് തലവന്‍ മൗലാന സാദ് കണ്ഡല്‍വി.
റമദാന്‍ പ്രാര്‍ഥനകള്‍ വീടുകളില്‍ നടത്താന്‍ ആഹ്വാനം ചെയ്‌ത് തബ്‌ലീഗ് ജമാഅത്ത് തലവന്‍
തബ്‌ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന കുറ്റത്തിന് മുഹമ്മദ് സാദ് കണ്ഡല്‍വിയുള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു. ഇദ്ദേഹം ഇപ്പോള്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ്.