ന്യൂഡൽഹി: സുപ്രീം കോടതിക്കെതിരായ വിവാദ ട്വീറ്റുകൾ സംബന്ധിച്ച് മാപ്പ് പറയാൻ വിസമതിച്ച പ്രസ്താവന പുനഃപരിശോധിക്കാൻ അഭിഭാഷകൻ പ്രശാന്ത് ഭൂഷന് സുപ്രീംകോടതി രണ്ട് ദിവസം സമയം നൽകി. അഭിഭാഷകരുമായി കൂടിയാലോചിച്ച് സുപ്രീംകോടതി നിർദേശത്തെക്കുറിച്ച് ആലോചിക്കാമെന്ന് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിനോട് ഭൂഷൺ പറഞ്ഞു. വിഷയത്തിൽ പ്രശാന്ത് ഭൂഷണെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കരുതെന്ന് അറ്റോർണി ജനറൽ കെ. കെ. വേണുഗോപാൽ ബെഞ്ചിനോട് ആവശ്യപ്പെട്ടു. അതേസമയം, ട്വീറ്റുകൾക്ക് മാപ്പ് പറയില്ലെന്ന നിലപാട് ഭൂഷൺ മാറ്റിയില്ലെങ്കിൽ വേണുഗോപാലിന്‍റെ അഭ്യർഥന പരിഗണിക്കാൻ കഴിയില്ലെന്ന് ബെഞ്ച് പറഞ്ഞു.
പ്രസ്താവന തിരുത്താൻ പ്രശാന്ത് ഭൂഷണ് രണ്ട് ദിവസത്തെ സമയം നൽകി സുപ്രീം കോടതി - പ്രശാന്ത് ഭൂഷൺ
അഭിഭാഷകരുമായി കൂടിയാലോചിച്ച് സുപ്രീംകോടതി നിർദേശത്തെക്കുറിച്ച് ആലോചിക്കാമെന്ന് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിനോട് ഭൂഷൺ പറഞ്ഞു.
പ്രശാന്ത് ഭൂഷൺ
കോടതിയലക്ഷ്യ കേസിലെ ശിക്ഷയിന്മേൽ മറ്റൊരു ബെഞ്ച് വാദം കേൾക്കണമെന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷന്‍റെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. കേസിൽ മാപ്പ് പറയാൻ തയ്യാറല്ലെന്നും കുറ്റക്കാരനെന്ന കോടതി വിധിയിൽ ദുഃഖമുണ്ടെന്ന് പ്രശാന്ത് ഭൂഷൺ പ്രതികരിച്ചിരുന്നു. യാതൊരു തെളിവും മുന്നോട്ടുവെക്കാതെയാണ് കോടതിയുടെ തീരുമാനമെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.