പാറ്റ്ന: 'ബാത് ബിഹാര്‍ കി' പ്രചാരണം കോപ്പിയടിച്ചതാണെന്നാരോപിച്ച് രാഷ്ട്രീയ നയതന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പത്‌ലീപുത്ര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വഞ്ചന, വിശ്വാസ ലംഘനം എന്നിവയ്ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശശ്വത് ഗൗതം എന്ന വ്യക്തിയാണ് പരാതി നല്‍കിയത്. താൻ ചെയ്യുന്ന പ്രോജക്ടാണ് പ്രശാന്ത് കിഷോര്‍ കോപ്പിയടിച്ചതെന്നാണ് ശശ്വതിന്‍റെ പരാതി. ബിഹാറിനെ രാജ്യത്തെ മികച്ച പത്ത് സംസ്ഥാനങ്ങളിലൊന്നാക്കുക എന്ന ലക്ഷ്യത്തില്‍ നടത്തുന്ന പ്രചാരണമാണ് 'ബാത് ബിഹാര്‍ കി' .
പ്രശാന്ത് കിഷോറിന്‍റെ 'ബാത് ബിഹാര്‍ കി' പ്രചാരണം കോപ്പിയടി വിവാദത്തില്‍ - പാറ്റ്ന
പ്രശാന്ത് കിഷോറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു
പ്രശാന്ത് കിഷോറിന്‍റെ ബാത് ബീഹാര്‍ കി പ്രചാരണം കോപ്പിയടി വിവാദത്തില്‍
കിഷോറിനു പുറമേ ഒസാമ എന്ന വ്യക്തിക്കെതിരെയും ഗൗതം പരാതി നല്‍കിയിട്ടുണ്ട്. ഒസാമ തന്നോടൊപ്പം 'ബാത് ബിഹാര്‍ കി' എന്ന പ്രചാരണത്തില്‍ പങ്കെടുത്തിരുന്നുവെന്നും പിന്നീട് രാജി വച്ച് ഇതേ പ്രചാരണം നടത്തിയെന്നുമാണ് ആരോപണം.