ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിന് 1 രൂപ പിഴ ചുമത്തിയ ആഗസ്റ്റ് 31ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സുപ്രീം കോടതിയിൽ ഹർജി നൽകി. കോടതി വിധിയെ തുടർന്ന് ഭൂഷൺ പിഴ അടച്ചിരുന്നു. അതേസമയം, പിഴ അടയ്ക്കുന്നത് സുപ്രീംകോടതിയുടെ വിധി അംഗീകരിച്ചതായി അർത്ഥമാക്കുന്നില്ലെന്നും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കിയിരുന്നു.
കോടതിയലക്ഷ്യ കേസ്; വിധി പുനഃപരിശോധിക്കണമെന്ന് പ്രശാന്ത് ഭൂഷൺ - വിധി പുനഃപരിശോധിക്കണമെന്ന് പ്രശാന്ത് ഭൂഷൺ
തന്‍റെ ട്വീറ്റുകളെച്ചൊല്ലി സുപ്രീം കോടതി സ്വമേധയ കോടതിയലക്ഷ്യ കേസെടുത്ത് ശിക്ഷ വിധിച്ചതിനെതിരെ ഭൂഷൺ സെപ്റ്റംബർ 14ന് സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയിരുന്നു.
തന്‍റെ ട്വീറ്റുകളെച്ചൊല്ലി സുപ്രീം കോടതി സ്വമേധയ കോടതിയലക്ഷ്യ കേസെടുത്ത് ശിക്ഷ വിധിച്ചതിനെതിരെ ഭൂഷൺ സെപ്റ്റംബർ 14ന് സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയിരുന്നു.
ജൂൺ 29ന് പോസ്റ്റ് ചെയ്ത ട്വീറ്റുകളിലൊന്ന് ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡേ വിലകൂടിയ ബൈക്കിലിരിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ടതാണ്. രാജ്യത്തെ നിലവിലെ സ്ഥിതിഗതികളിൽ നാല് സിജെഐമാരുടെ പങ്കിനെക്കുറിച്ച് ഭൂഷൺ തന്‍റെ രണ്ടാമത്തെ ട്വീറ്റിൽ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. അതേസമയം, മുൻ ചീഫ് ജസ്റ്റിസുമാരിൽ (സിജെഐ) പകുതിയും അഴിമതിക്കാരാണെന്ന് 2009 ൽ ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിന് ഭൂഷനെതിരെ മറ്റൊരു കോടതിയലക്ഷ്യക്കേസും നിലനിൽക്കുന്നുണ്ട്.