കേരളം

kerala

ETV Bharat / bharat

പ്രശാന്ത് ഭൂഷണിനെതിരായുള്ള കോടതിയലക്ഷ്യ കേസ് : സുപ്രീം കോടതി വിധി നാളെ

പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്നും താക്കീത് ചെയ്‌ത് വിട്ടയക്കണമെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

By

Published : Aug 30, 2020, 4:34 AM IST

Prashant Bhushan  Prashant Bhushan contempt case  Prashant Bhushan contempt case  പ്രശാന്ത് ഭൂഷണിനെതിരായുള്ള കോടതിയലക്ഷ്യ കേസ്  പ്രശാന്ത് ഭൂഷണ്‍  സുപ്രീം കോടതി
പ്രശാന്ത് ഭൂഷണിനെതിരായുള്ള കോടതിയലക്ഷ്യ കേസ് : സുപ്രീം കോടതി വിധി നാളെ

ന്യൂഡൽഹി:മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനെതിരെയുള്ള കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി നാളെ വിധി പറയും. ജസ്‌റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പ്രസ്‌താവിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെക്കെതിരെ നടത്തിയ ട്വിറ്റര്‍ പരാമര്‍ശത്തിൽ അവസാന വാദത്തിലും മാപ്പ് പറയാൻ ഭൂഷണ്‍ തയ്യാറായിരുന്നില്ല. അതേസമയം പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്നും താക്കീത് ചെയ്‌ത് വിട്ടയക്കണമെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനാണ് പ്രശാന്ത് ഭൂഷണ് വേണ്ടി ഹാജരായിരുന്നത്.

ABOUT THE AUTHOR

...view details