ന്യൂഡൽഹി: കൊവിഡിനെതിരെ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ പരാജയമാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. കോൺഗ്രസിന് അധികാരമുള്ള പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ എന്തിനാണ് ലോക്ക് ഡൗൺ നടപ്പാക്കിയതെന്നും സംസ്ഥാന സർക്കാരുകൾ രാഹുലിന്‍റെ അഭിപ്രായം അനുസരിക്കാത്തവരാണോ എന്നും രവിശങ്കർ പ്രസാദ് പ്രതികരിച്ചു. ഇന്ത്യയിൽ 137 കോടി ജനങ്ങൾ ഉണ്ടെന്നും 4,345 പേർ മാത്രമാണ് കൊവിഡ് മൂലം മരിച്ചതെന്നും 64000ത്തോളം പേർ രോഗത്തിൽ മുക്തരായെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ലോക്ക് ഡൗണിനെതിരെയുള്ള പരാമർശത്തിനെതിരെ രവിശങ്കർ പ്രസാദ് - ലോക്ക് ഡൗൺ പരാമർശം
കൊവിഡിനെതിരെ നടപ്പാക്കിയ ലോക്ക് ഡൗൺ പരാജയമാണെന്നായിരുന്നു കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പ്രതികരിച്ചത്
രാഹുൽ ഗാന്ധിയുടെ ലോക്ക് ഡൗൺ പരാമർശത്തിനെതിരെ കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ്
രാഹുൽ ഗാന്ധി “നെഗറ്റിവിറ്റി” വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കൊവിഡിനെതിരായ രാജ്യത്തിന്‍റെ നീക്കത്തെ ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലോക്ക് ഡൗണിലൂടെയാണ് ഒരു പരിധി വരെ കൊവിഡിനെ നിയന്ത്രിക്കാനായതെന്നും രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുകയാണ് പ്രധാനമന്ത്രി ലോക്ക് ഡൗണിലൂടെ ചെയ്‌തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.