കേരളം

kerala

ETV Bharat / bharat

'ദൈവം അച്ഛന് നല്ലത് മാത്രം വരുത്തട്ടെ'; പ്രണബ് മുഖർജിയുടെ മകളുടെ ട്വീറ്റ് - പ്രണബ് മുഖർജിയുടെ മകളുടെ ട്വീറ്റ്

ഡൽഹിയിലെ ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിലെ വെന്‍റിലേറ്റർ പിന്തുണയിലാണ് പ്രണബ് മുഖർജി. അദ്ദേഹത്തിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Pranab Mukherjee  Sharmistha Mukherjee  Bharat Ratna  Congress  covid  Sharmistha's emotional tweet  Pranab Mukherjee in critical condition  പ്രണബ് മുഖർജി  ഷർമിസ്ത മുഖർജി  പ്രണബ് മുഖർജിയുടെ മകളുടെ ട്വീറ്റ്  ആർമി റിസർച്ച് ആൻഡ് റഫറൽ ഹോസ്പിറ്റൽ
പ്രണബ് മുഖർജി

By

Published : Aug 12, 2020, 1:16 PM IST

ന്യൂഡൽഹി: മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് ശേഷം ഗുരുതരാവസ്ഥയിൽ തുടരുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ കുറിച്ച് വികാരാധീനയായി മകളും കോൺഗ്രസ് നേതാവുമായ ഷർമിസ്ത മുഖർജി. ട്വിറ്ററിലാണ് ഷർമിസ്ത മുഖർജിയുടെ സന്ദേശം.

"കഴിഞ്ഞ വർഷം ആഗസ്റ്റ് എട്ട്, അച്ഛന് ഭാരത് രത്ന ലഭിച്ച ദിവസം എനിക്ക് ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു. കൃത്യം ഒരു വർഷത്തിനുശേഷം, ഓഗസ്റ്റ് 10ന് അദ്ദേഹം ഗുരുതരാവസ്ഥയിലാണ്. ദൈവം അദ്ദേഹത്തിന് നല്ലത് മാത്രം വരുത്തട്ടെ.. ജീവിതത്തിലെ സന്തോഷങ്ങളും ദുഃഖങ്ങളും തുല്യമായി സ്വീകരിക്കാൻ എനിക്ക് ശക്തി നൽകുകയും ചെയ്യട്ടെ. എല്ലാവരുടെയും ആശങ്കകൾക്ക് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു, ”അവർ ട്വീറ്റ് ചെയ്തു.

ഡൽഹിയിലെ ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിലെ വെന്‍റിലേറ്റർ പിന്തുണയിലാണ് പ്രണബ് മുഖർജി. അദ്ദേഹത്തിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മസ്തിഷ്കത്തിൽ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യുന്നതിനായാണ് അദ്ദേഹത്തിന് മസ്തിഷ്ക ശസ്ത്രക്രിയ നടത്തിയത്.

ABOUT THE AUTHOR

...view details