ന്യൂഡൽഹി: മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ മൃതദേഹം സംസ്‌കരിച്ചു. ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ സൈനിക ബഹുമതികളോടെയാണ് മൃതദേഹം സംസ്‌കരിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്.
പ്രണബ് മുഖർജിയുടെ മൃതദേഹം സംസ്‌കരിച്ചു
ന്യൂഡൽഹി: മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ മൃതദേഹം സംസ്‌കരിച്ചു. ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ സൈനിക ബഹുമതികളോടെയാണ് മൃതദേഹം സംസ്‌കരിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്.
ഡൽഹിയിലെ സൈനിക ആശുപത്രിയിൽ തിങ്കളാഴ്‌ചയാണ് അദ്ദേഹം അന്തരിച്ചത്. ഇന്ന് രാവിലെ 9.15 മുതൽ 10.15 വരെ മൃതദേഹം ഔദ്യോഗിക വസതിയിൽ പൊതുദർശനത്തിന് വെച്ചിരുന്നു.