ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ മസ്‌തിഷ്‌ക ശസ്‌ത്രക്രിയക്ക് വിധേയനാക്കി. തിങ്കളാഴ്ച കരസേനയുടെ റിസർച്ച് ആൻഡ് റെഫറൽ (ആർ ആന്‍റ് ആർ) ആശുപത്രിയിലാണ് ശസ്‌ത്രക്രിയ നടന്നത്. ശസ്‌ത്രക്രിയയുടെ മുന്നോടിയായി നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
പ്രണബ് മുഖർജിയെ മസ്‌തിഷ്‌ക ശസ്‌ത്രക്രിയക്ക് വിധേയനാക്കി - റിസർച്ച് ആൻഡ് റെഫറൽ
ശസ്‌ത്രക്രിയക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്
![പ്രണബ് മുഖർജിയെ മസ്‌തിഷ്‌ക ശസ്‌ത്രക്രിയക്ക് വിധേയനാക്കി Pranab Mukherjee Brain surgery COVID-19 positive Army's R&R hospital Former president ന്യൂഡൽഹി മുൻ രാഷ്ട്രപതി പ്രണബ് മുഖർജി പ്രണബ് മുഖർജി റിസർച്ച് ആൻഡ് റെഫറൽ പ്രണബ് മുഖർജിയെ മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8371691-309-8371691-1597079617950.jpg)
പ്രണബ് മുഖർജിയെ മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
84കാരനായ പ്രണബ് മുഖർജി തന്നെയാണ് തനിക്ക് കൊവിഡ് സ്ഥിരീകരച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞാഴ്ച താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ ഐസൊലേഷനിൽ പ്രവേശിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആശുപത്രി സന്ദർശിച്ചു.