ന്യൂഡൽഹി:മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ലെന്നും അദ്ദേഹം വിദഗ്ദ സംഘം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും അധികൃതർ. ഡൽഹി കന്‍റോൺമെന്‍റിലെ ആർമി റിസർച്ച് ആൻഡ് റെഫറൽ ആശുപത്രിയിൽ വെന്‍റിലേറ്ററിന്‍റെ പിന്തുണയിൽ തുടരുകയാണ് അദ്ദേഹം.
പ്രണബ് മുഖർജിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ലെന്ന് ആശുപത്രി അധികൃതർ
മുഖർജിയുടെ ആരോഗ്യ നില വീണ്ടും മോശമായെന്ന വാദങ്ങൾ മകൾ ഷർമിഷ്ട മുഖർജി തള്ളി. അദ്ദേഹത്തിന് ചെറിയ മാറ്റമുണ്ടെന്നും ഷർമിഷ്ട മുഖർജി പറഞ്ഞു.
പ്രണബ് മുഖർജി
അതേസമയം. മുഖർജിയുടെ ആരോഗ്യ നില വീണ്ടും മോശമായെന്ന വാദങ്ങൾ മകൾ ഷർമിഷ്ട മുഖർജി തള്ളി. അദ്ദേഹത്തിന് ചെറിയ മാറ്റമുണ്ടെന്നും ഷർമിഷ്ട മുഖർജി പറഞ്ഞു.
തിങ്കളാഴ്ചയാണ് ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തം കട്ടപിടിക്കുന്നത് തടയാന്‍ അദ്ദേഹത്തെ മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. കൂടാതെ, കഴിഞ്ഞ ആഴ്ച പ്രണബ് മുഖർജിയ്ക്ക് കൊവിഡും സ്ഥിരീകരിച്ചിരുന്നു.