ന്യൂഡൽഹി:മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നുവെന്ന് ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രി അധികൃതർ അറിയിച്ചു. വെന്‍റിലേറ്ററിന്‍റെ സഹായത്തിലാണ് അദ്ദേഹമുള്ളതെന്നും അദ്ദേഹത്തിന്‍റെ ശരീരത്തിലെ പ്രവർത്തനങ്ങൾ മാറ്റമില്ലാതെ തുടരുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു - ന്യൂഡൽഹി
അദ്ദേഹത്തിന്‍റെ ശരീരത്തിലെ പ്രവർത്തനങ്ങൾ മാറ്റമില്ലാതെ തുടരുകയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി
മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി വെന്‍റിലേറ്ററിൽ തുടരുന്നു
കഴിഞ്ഞ മാസമാണ് കുളിമുറിയിൽ വീണ് തലക്ക് പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിയ ശേഷം അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു. പിന്നീട് നില വഷളായതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തിയിരുന്നു.