പ്രണബ് മുഖർജി മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയെന്ന് മകൻ അഭിജിത് മുഖർജി - pranab mukherjee
മരുന്നുകളോട് ചെറിയ രീതിയില്‍ പ്രതികരിച്ച് തുടങ്ങി. അച്ഛന്‍റെ ആരോഗ്യത്തിന് വേണ്ടി എല്ലാവരും പ്രാർഥിക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.

പ്രണബ് മുഖർജി മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയെന്ന് മകൻ
ന്യൂഡല്‍ഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയെ കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മകൻ അഭിജിത് മുഖർജി. എന്‍റെ അച്ഛൻ ഒരു പോരാളിയാണ്. മരുന്നുകളോട് ചെറിയ രീതിയില്‍ പ്രതികരിച്ച് തുടങ്ങി. അച്ഛന്‍റെ ആരോഗ്യത്തിന് വേണ്ടി എല്ലാവരും പ്രാർഥിക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.