ബിജെപി എം.എൽ.എയും ഗോവ സ്പീക്കറുമായ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി അധികാരമേറ്റു. മുഖ്യമന്ത്രിയ്ക്കൊപ്പം 11 മന്ത്രിമാരും അധികാരത്തിലേറി. ഗോവ ഗവർണർ മൃദുല സിൻഹയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
രാത്രി ഏറെ വൈകി ബിജെപി നേതാക്കൾ ഗവർണറെ കണ്ട്, അർദ്ധ രാത്രിയിലെ നാടക നീക്കങ്ങൾക്ക് ശേഷമായിരുന്നു അധികാരത്തിലേറിയത്. നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിലാണ് ചർച്ച നടന്നത്.
ഗോവ ഫോർവേട് പാർട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി, ബിജെപി എന്നിവരുമായി നീണ്ട ചർച്ചകൾക്ക് ശേഷമാണ് പ്രമോദ് സാവന്തിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്.
പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി - ഗോവ മുഖ്യമന്ത്രി
രാത്രി ഏറെ വൈകി ബിജെപി നേതാക്കൾ ഗവർണറെ കണ്ട്, അർദ്ധ രാത്രിയിലെ നാടക നീക്കങ്ങൾക്ക് ശേഷമായിരുന്നു അധികാരത്തിലേറിയത്. ഗവർണർ മൃദുല സിൻഹയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
പ്രമോദ് സാവന്ത്
രോഗബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്ന മനോഹർ പരീക്കർ കഴിഞ്ഞ ദിവസമാണ് അന്തരിച്ചതിന് പിന്നാലെയാണ് സാവന്തിനെ മുഖ്യമന്ത്രിയായി ബിജെപി നിയമിച്ചത്.