മനോഹർ പരീക്കർക്ക് പകരക്കാരനായി ബിജെപിയുടെ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയാകും. നിലവിൽ സ്പീക്കറായ പ്രമോദ് സാവന്ത് ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നും സൂചനയുണ്ട്.
ഭരണം തുടരാൻ ബിജെപി , ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് - BJP
മുഖ്യമന്ത്രി മനോഹർ പരീക്കറുടെ നിര്യാണത്തോടെയാണ് ഗോവയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. നിയമസഭയിൽ ഭൂരിപക്ഷം ഉണ്ടെന്നും സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നും കോൺഗ്രസ് ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഉടൻ തന്നെ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത് ഭരണം നിലനിർത്താൻ ബിജെപി ശ്രമിക്കുന്നത്.

ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എന്നിവരുമായി നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്പീക്കര്‍ പ്രമോദ് സാവന്തിനെ പരീക്കറുടെ പിന്‍ഗാമിയായി പാര്‍ട്ടി തെരഞ്ഞെടുത്തത്. 40 സീറ്റുളള ഗോവ നിയമസഭയില്‍ കോൺഗ്രസിന് 14ഉം, ബിജെപിക്ക് 12ഉം എംഎൽഎമാരുണ്ട്. മറ്റ് പാർട്ടികൾ പിന്തുണ പിൻവലിക്കാതിരുന്നാൽ ബിജെപിക്ക് തന്നെ ഭരണം തുടരാനാകും.