ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ആശയകുഴപ്പത്തിലായ പാര്‍ട്ടിയാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്‌കര്‍. സംയുക്ത സൈനിക മേധാവിയുടെ നിയമനത്തെ ചോദ്യം ചെയ്‌ത് കോണ്‍ഗ്രസ് രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. വിഷയത്തെ രാഷ്‌ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംയുക്ത സൈനിക മേധാവിയുടെ നിയമനം; കോണ്‍ഗ്രസ് ആശയക്കുഴപ്പത്തിലെന്ന് പ്രകാശ് ജാവേദ്‌കര്‍ - സംയുക്ത സൈനിക മേധാവിയുടെ നിയമനം
സംയുക്ത സൈനിക മേധാവിയുടെ നിയമനത്തെ ചോദ്യം ചെയ്‌ത് കോണ്‍ഗ്രസ് രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
സംയുക്ത സൈനിക മേധാവിയുടെ നിയമനം; കോണ്‍ഗ്രസ് ആശയക്കുഴപ്പത്തിലെന്ന് പ്രകാശ് ജാവേദ്‌കര്‍
സംയുക്ത സൈനിക മേധാവിയുടെ നിയമനത്തില്‍ രാജ്യം അഭിമാനിക്കുകയാണ് വേണ്ടതെന്ന് പ്രകാശ് ജാവദേക്കർ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വ്യത്യസ്‌ത അഭിപ്രായമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സംയുക്ത സൈനികമേധാവിയുടെ നിയമനത്തിന് കഴിഞ്ഞ ആഴ്‌ചയാണ് ക്യാബിനറ്റ് അംഗീകാരം നല്‍കിയത്.