ഭോപ്പാല്‍: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്ന് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി സാധ്വി പ്രഗ്യ സിങ് ഠാക്കൂര്‍. അത്തരം അതിക്രമങ്ങളുടെ ജീവിക്കുന്ന ഉദാഹരണമാണ് താനെന്ന് പ്രഗ്യ സിങ് പറഞ്ഞു. താൻ അനുഭവിച്ച വേദനകള്‍ മറ്റൊരു സ്ത്രീയും അനുഭവിക്കാൻ ഇടവരരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭോപ്പാലില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രഗ്യ.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് സ്ത്രീകള്‍ക്ക് വേണ്ടി: പ്രഗ്യ സിങ് ഠാക്കൂര്‍ - ബിജെപി
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ ജീവിക്കുന്ന ഉദാഹരണമാണ് താനെന്ന് സാധ്വി പ്രഗ്യ സിങ് ഠാക്കൂര്‍
പ്രഗ്യ സിങ് ഠാക്കൂര്‍
ഏപ്രില്‍ 22നാണ് പ്രഗ്യ സിങ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. മലേഗാവ് സ്‌ഫോടന കേസിൽ പ്രതിയായ പ്രജ്ഞ സിങിനെ ബിജെപി സ്ഥാനാർഥിയാക്കിയതിനെതിരെ വിവിധ പ്രതിപക്ഷ പാർട്ടികൾ രംഗത്തു വന്നിരുന്നു.