പ്രാഗ് മൃഗശാലയിൽ ആനക്കുട്ടി ജനിച്ചു - കൊവിഡ്
ലോക്ക് ഡൗൺ സമയത്ത് മാത്രമായി 130ഓളം ആനക്കുട്ടികളാണ് പ്രാഗ് മൃഗശാലയില്‍ ജനിച്ചത്
പ്രാഗ്: ചെക്ക് റിപ്പബ്ലിക്കില്‍ ലോക്ക് ഡൗണിനെ തുടർന്ന് പൂട്ടിക്കിടക്കുന്ന പ്രാഗ് മൃഗശാലയില്‍ ആനക്കുട്ടി ജനിച്ചു. മാർച്ച് അവസാനത്തിലാണ് ആനക്കുട്ടി ജനിച്ചതെങ്കിലും ആദ്യമായാണ് ഇതിനെ മാധ്യമങ്ങൾക്ക് മുന്നിലെത്തിക്കുന്നത്. അമ്മയോടൊപ്പം മാത്രമേ ഈ കുഞ്ഞിനെ കാണാനാകു. മെയ് അവസാനത്തോടെ മൃഗശാല തുറക്കുകയും ജൂൺ ആദ്യത്തോടെ പൂർണമായും തുറന്ന് പ്രവർത്തിക്കാൻ കഴിയുമെന്നാണ് കാഴ്‌ച ബംഗ്ലാവ് അധികൃതർ വിലയിരുത്തുന്നത്. ലോക്ക് ഡൗൺ സമയത്ത് മാത്രമായി 130ഓളം ആനക്കുട്ടികളാണ് ജനിച്ചത്.