കേരളം

kerala

ETV Bharat / bharat

ഒഡീഷയിൽ ന്യൂനപക്ഷ പെൺകുട്ടികൾക്കായി ഹോസ്റ്റൽ സ്ഥാപിക്കണം: കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ - കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ

ഭുവനേശ്വറിലെ സീനിയർ സ്കൂളിലും കോളജുകളിലും പഠിക്കുന്ന ന്യൂനപക്ഷ പെൺകുട്ടികൾക്കായി ഹോസ്റ്റൽ സ്ഥാപിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടികാട്ടി കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിക്ക് കത്ത് അയച്ചു.

Union minister Dharmendra Pradhan  medical college for minority girls  Pradhan seeks medical college  Union Minority Affairs minister Mukhtar Abbas Naqvi  ഒഢീഷ  കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ  ന്യൂനപക്ഷ സമുദായത്തിലെ പെൺകുട്ടികൾക്കായി ഹോസ്റ്റൽ
ഒഡീഷയിൽ ന്യൂനപക്ഷ പെൺകുട്ടികൾക്കായി ഹോസ്റ്റൽ സ്ഥാപിക്കണം: കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ

By

Published : Feb 19, 2020, 5:37 PM IST

ഭുവനേശ്വർ: കേന്ദ്ര പദ്ധതിയുടെ കീഴിൽ ന്യൂനപക്ഷ സമുദായത്തിലെ പെൺകുട്ടികൾക്കായി ഹോസ്റ്റൽ സ്ഥാപിക്കണമെന്ന് കേന്ദ്ര പെട്രോളിയം, സ്റ്റീൽ മന്ത്രി ധർമേന്ദ്ര പ്രധാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഭുവനേശ്വറിലെ സീനിയർ സ്കൂളിലും കോളേജുകളിലും പഠിക്കുന്ന ന്യൂനപക്ഷ പെൺകുട്ടികൾക്കായി ഹോസ്റ്റൽ സ്ഥാപിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടികാട്ടി കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിക്ക് കത്ത് അയച്ചു. പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം(പിഎംജെ‌വി‌കെ) പദ്ധതിയിൽ സംസ്ഥാന തലസ്ഥാനത്തിന് പുറമെ മറ്റ് പ്രധാന നഗരങ്ങൾ ഉൾക്കൊള്ളിക്കാനും വ്യവസ്ഥകൾ ഏർപ്പെടുത്താനും അദ്ദേഹം നഖ്‌വിയോട് അഭ്യർത്ഥിച്ചു.

മികച്ച വിദ്യാഭ്യാസത്തിനും സൗകര്യങ്ങൾക്കുമായി വിവിധ സ്ഥാപനങ്ങൾ തുടങ്ങേണ്ടത് അത്യാവശ്യമാണ്. ഗേൾസ് ഹോസ്റ്റലുകൾ, റെസിഡൻഷ്യൽ സ്കൂളുകൾ, ഐടിഐകൾ, നൈപുണ്യ കേന്ദ്രങ്ങൾ തുടങ്ങിയ പ്രോജക്ടുകൾ അനുവദിക്കുന്നത് വിദ്യാർഥികൾക്ക് കൂടുതൽ സൗകര്യമൊരുക്കുമെന്നും കത്തിൽ പരാമർശിക്കുന്നുണ്ട്.

ഒഡീഷയിലെ ഭദ്രക് ജില്ലയിൽ മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതിനുള്ള വിശദമായ നിർദ്ദേശങ്ങൾ ഉടൻ കേന്ദ്രത്തിലേക്ക് അയയ്ക്കണമെന്നും കേന്ദ്രമന്ത്രി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനോട് ധർമേന്ദ്ര പ്രധാൻ ആവശ്യപ്പെട്ടു. പി.എം.ജെ.വി.കെ പദ്ധതി പ്രകാരം മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും പ്രധാൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞു.

ഭദ്രക് ജില്ലയിൽ നിലവിൽ കൃത്യമായ മെഡിക്കൽ സൗകര്യങ്ങളൊന്നുമില്ല. ഭദ്രക്കിലും പരിസരത്തുമുള്ള ആളുകൾക്ക് ആവശ്യമായ മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് ജില്ലയിൽ ഒരു മെഡിക്കൽ കോളേജ് ഉണ്ടായിരിക്കുന്നത് വളരെയധികം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details