കേരളം

kerala

പ്രതിപക്ഷ നേതാക്കൾ യോഗ പരിശീലിക്കേണ്ടി വരുമെന്ന് ബാബാ രാംദേവ്

നരേന്ദ്ര മോദിയുടെ ഭരണത്തിൽ രാജ്യത്തിന് സമ്പത്തും സംസ്കാരവും സ്വാതന്ത്ര്യവും ലഭിക്കും. എല്ലാ മന്ത്രിമാരും അടുത്ത അഞ്ച് വർഷം കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്നും ബാബാ രാംദേവ് പറഞ്ഞു.

By

Published : May 31, 2019, 10:57 AM IST

Published : May 31, 2019, 10:57 AM IST

ബാബാ രാംദേവ്

പ്രതിപക്ഷ നേതാക്കൾ അടുത്ത 10 മുതൽ 15 വർഷം വരെ യോഗ പരിശീലിക്കേണ്ടി വരുമെന്നും അപ്പോൾ മാത്രമേ അവരുടെ സമ്മർദം നിയന്ത്രിക്കാനാകൂവെന്നും യോഗാ ഗുരു ബാബാ രാംദേവ്. തുടർച്ചയായ രണ്ടാം തവണ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമാണ് ബാബാ രാംദേവ് ഇക്കാര്യം പറഞ്ഞത്. നരേന്ദ്ര മോദിയുടെ ഭരണത്തിൽ രാജ്യത്തിന് സാമ്പത്തിക സാംസ്കാരിക നേട്ടവും, സ്വാതന്ത്യവും ലഭിക്കും. എല്ലാ മന്ത്രിമാരും ജനങ്ങളുടെ പ്രതീക്ഷ പോലെ തന്നെ നല്ല രീതിയിൽ പ്രവർത്തിക്കും. അവർക്ക് അടുത്ത അഞ്ച് വർഷം കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്നും ബാബാ രാംദേവ് പറഞ്ഞു.

രാജ്യം പ്രധാനമന്ത്രിയേയും ബിജെപിയുടെ പ്രത്യയശാസ്ത്രത്തെയും വിശ്വസിച്ചുവെന്നും കേന്ദ്രമന്ത്രിസഭയിൽ ഭാഗമാകാൻ കഴിഞ്ഞതിൽ പ്രധാനമന്ത്രിക്ക് നന്ദി പറയുന്നതായും ജോധ്പുർ എംപി ഗജേന്ദ്ര സിംഗ് ശെഖാവത്ത് പറഞ്ഞു. തനിക്ക് വോട്ട് ചെയ്ത ജനങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറയുന്നതായി കേന്ദ്രമന്ത്രിസഭാംഗം മഹേന്ദ്ര നാഥ് പാണ്ഡേ പറഞ്ഞു.

ABOUT THE AUTHOR

...view details