കേരളം

kerala

ETV Bharat / bharat

വൈദ്യുതി നിലച്ച് മുംബൈ; ട്രെയിൻ സർവീസുകൾ അടക്കം മുടങ്ങി - ട്രെയിൻ സർവീസുകൾ അടക്കം മുടങ്ങി

വൈദ്യുതി വിതരണം വേഗത്തിൽ തന്നെ പുനസ്ഥാപിക്കുമെന്ന് മഹാരാഷ്‌ട്ര ഊർജ്ജ വകുപ്പ് മന്ത്രി നിതിൻ റൗത്ത് പറഞ്ഞു.

Power outage across Mumbai  train services disrupted in Mumbai  Mumbai Power outage  Power outage in mumbai  train services disrupted  മുംബൈയിൽ വൈദ്യുതി വിതരണം തടസപ്പെട്ടു  വൈദ്യുതി വിതരണം തടസപ്പെട്ടു  മുംബൈയിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി വിതരണം തടസപ്പെട്ടു  ട്രെയിൻ സർവീസുകൾ അടക്കം മുടങ്ങി  ദുരിതത്തിലായി ജനങ്ങൾ
മുംബൈയിൽ വൈദ്യുതി വിതരണം തടസപ്പെട്ടു; ട്രെയിൻ സർവീസുകൾ അടക്കം മുടങ്ങി

By

Published : Oct 12, 2020, 12:16 PM IST

മുംബൈ: ടാറ്റയുടെ വൈദ്യുതി വിതരണ ശൃംഖലയിലുണ്ടായ തകരാർ മൂലം മുംബൈയിൽ വൈദ്യുതി വിതരണം തടസപ്പെട്ടു. രാവിലെ പത്ത് മണിയോടെയാണ് വൈദ്യുതി വിതരണം തടസപ്പെട്ടത്. വൈദ്യുതി വിതരണം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഊർജ്ജ വകുപ്പ് അറിയിച്ചു. വൈദ്യുതി വിതരണം വേഗത്തിൽ തന്നെ പുന:സ്ഥാപിക്കുമെന്ന് മഹാരാഷ്‌ട്ര ഊർജ്ജ വകുപ്പ് മന്ത്രി നിതിൻ റൗത്ത് പറഞ്ഞു.

ചർച്ച്‌ഗേറ്റ് മുതൽ ബോറിവിലി വരെയുള്ള ട്രെയിൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചെന്നും വൈദ്യുതി വിതരണം പുന:സ്ഥാപിച്ചാൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്നും റെയിൽവെ അറിയിച്ചു. മഹാവിറ്റാരൻ, അദാനി, ടാറ്റ, ബെസ്റ്റ് തുടങ്ങിയ ഊർജ്ജ വിതരണ കമ്പനികൾ വിവരം സ്ഥിരീകരിച്ചെങ്കിലും വൈദ്യുതി തടസത്തിനുള്ള കാരണങ്ങളെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു.

ABOUT THE AUTHOR

...view details