കൊല്‍ക്കത്ത: ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു. ജെഇഇ (മെയിൻ) സെപ്റ്റംബർ 1 മുതൽ 6 വരെയും നീറ്റ് (യുജി) സെപ്റ്റംബർ 13 നും നടക്കുമെന്ന് നാഷണല്‍ ടെസറ്റിങ് ഏജൻസി (എൻടിഎ) പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തങ്ങളുടെ കടമയാണെന്നും പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്നും മമത ട്വീറ്റ് ചെയ്തു.
നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മമത ബാനര്‍ജി - നീറ്റ്,ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ട് മമത ബാനര്‍ജി
കൊവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തങ്ങളുടെ കടമയാണെന്നും പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്നും മമത ബാനര്‍ജി ട്വീറ്റ് ചെയ്തു

നീറ്റ്,ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ട് മമത ബാനര്‍ജി
സെപ്റ്റംബര്‍ അവസാനത്തോടെ യൂണിവേഴ്സിറ്റികളിലും കോളജുകളിലും ടെര്‍മിനല്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കണമെന്ന യൂണിവേഴ്‌സിറ്റി ഗ്രാന്‍റ് കമ്മീഷൻ (യുജിസി) മാര്‍ഗനിര്‍ദേശങ്ങള്‍ക്കെതിരെ പ്രധാന മന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ മമത അഭിപ്രായ വ്യത്യാസം ഉന്നയിച്ചിരുന്നു.
TAGGED:
latest JEE, NEET