ന്യൂഡല്‍ഹി:ജെഎന്‍യുവിലെ സബര്‍മതി, പെരിയാര്‍ ഹോസ്റ്റലുകളിലെ മതിലുകളില്‍ അധ്യാപകര്‍ക്കെതിരെ ചുവരെഴുത്തുകൾ. മൂന്ന് വാഴ്‌സിറ്റി പ്രൊഫസര്‍മാര്‍ക്കെതിരെയും ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഒരു അധ്യാപകനെതിരെയുമാണ് ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. തപന്‍ കുമാര്‍ ബിഹാരി, പ്രകാശ് ചന്ദ്ര സഹോ, ധനഞ്ജയ് സിങ്, അഭിനവ് പ്രകാശ് എന്നിവര്‍ക്കെതിരെയാണ് 'രാജ്യദ്രോഹികൾ' എന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ചുവരെഴുത്തുകൾ.
ജെഎന്‍യു അക്രമം; പിന്നില്‍ അധ്യാപകരെന്ന് ഹോസ്റ്റല്‍ മതിലിലെ ചുവരെഴുത്തുകൾ - സബര്‍മതി ഹോസ്റ്റല്‍
തപന്‍ കുമാര്‍ ബിഹാരി, പ്രകാശ് ചന്ദ്ര സഹോ, ധനഞ്ജയ് സിങ്, അഭിനവ് പ്രകാശ് എന്നിവര്‍ക്കെതിരെയാണ് 'രാജ്യദ്രോഹികൾ' എന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്.

ജെഎന്‍യു അക്രമം; പിന്നില്‍ അധ്യാപകരെന്ന് ഹോസ്റ്റല്‍ മതിലിലെ ചുവരെഴുത്തുകൾ
എന്നാല്‍ പ്രകാശ് ചന്ദ്ര സഹോയും ധനഞ്ജയ് സിങ്ങും അക്രമത്തില്‍ യാതൊരു പങ്കുമില്ലെന്ന് പ്രതികരിച്ചു. ക്യാമ്പസില്‍ അക്രമങ്ങൾ തടയാനും വിദ്യാർഥികളെ സംരക്ഷിക്കാനും ശ്രമിക്കുകയായിരുന്നുവെന്നും വിദ്യാര്‍ഥികളോട് ഒരുതരത്തിലും പക്ഷപാതപരമായി പെരുമാറിയിട്ടില്ലെന്നും ധനഞ്ജയ് സിങ് പറഞ്ഞു.
അതേസമയം പ്രകാശ് ചന്ദ്ര സഹോ ജെഎന്‍യു വിദ്യാര്‍ഥി യൂണിയനെതിരെ രംഗത്തെത്തി. വിലകുറഞ്ഞ പ്രവൃത്തികൾ അവസാനിപ്പിക്കണമെന്നും വ്യാജ പ്രചാരണത്തിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.