ഭോപാല്‍: ബി.ജെ.പിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യയുടെ പോസ്റ്ററുകളില്‍ കരിയൊഴിച്ച് പ്രതിഷേധം. ഇന്ന് ഭോപാല്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ഒരു വിഭാഗം ഭോപാല്‍ നഗരത്തില്‍ അദ്ദേഹത്തിന്‍റെ ചിത്രം പതിച്ച പോസ്റ്ററുകളില്‍ കരിയൊഴിച്ചത്.
ജോതിരാദിത്യ സിന്ധ്യയുടെ പോസ്റ്ററുകളില്‍ കരിയൊഴിച്ച് പ്രതിഷേധം - ബി.ജെ.പി
സിന്ധ്യ പാര്‍ട്ടിയില്‍ ചേര്‍ന്നതിന്‍റെ ഭാഗമായി വന്‍ സ്വീകരണമാണ് ബി.ജെ.പി ഭോപാല്‍ ഘടകം ഒരുക്കിയിരിക്കുന്നത്.
ഭോപ്പാലില്‍ ജോതിരാദിത്യ സിന്ധ്യയുടെ പോസ്റ്ററുകളില്‍ കരിയൊഴിച്ച് പ്രതിഷേധം
വിമാനത്താവളത്തില്‍ നിന്നും ബി.ജെ.പി ഓഫീസിലേക്ക് റോഡ് ഷോയും അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നതാണ്. സിന്ധ്യ പാര്‍ട്ടിയില്‍ ചേര്‍ന്നതിന്‍റെ ഭാഗമായി വന്‍ സ്വീകരണമാണ് ബി.ജെ.പി ഭോപാല്‍ ഘടകം ഒരുക്കിയിരിക്കുന്നത്. പോസ്റ്ററുകളിലെ മറ്റ് നേതാക്കളെ മാറ്റി നിര്‍ത്തി സിന്ധ്യയുടെ മുഖമുള്ള ചിത്രങ്ങളാണ് പ്രതിഷേധ സൂചകമായി കരിയൊഴിച്ചത്.