ന്യൂഡല്‍ഹി: തപാല്‍ ജോലിക്കിടെ കൊവിഡ് ബാധിച്ച് മരണമടഞ്ഞ ഗ്രാമീണ്‍ ഡാക് സേവകരുള്‍പ്പടെയുള്ള തപാല്‍ ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉടന്‍ നിലവില്‍ വരുമെന്ന് വാർത്താവിനിമയ മന്ത്രാലയം പുറത്തിയക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
തപാല്‍ ജീവനക്കാര്‍ക്ക് 10 ലക്ഷം രൂപ ധനസഹായം - തപാല്‍ ജോലി
പതിവ് സേവനങ്ങൾക്ക് പുറമെ പ്രാദേശിക ഭരണകൂടവും പൊലീസുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ഭക്ഷണ സാധനങ്ങള്‍, റേഷൻ, അവശ്യ മരുന്നുകൾ എന്നിവയും തപാല്‍ ഓഫീസുകള്‍ മുഖേന വിതരണം ചെയ്യുന്നുണ്ട്.

കൊവിഡ് 19; തപാല്‍ ജീവനക്കാര്‍ക്ക് 10 ലക്ഷം രൂപ ധനസഹായം
പതിവ് സേവനങ്ങൾക്ക് പുറമെ പ്രാദേശിക ഭരണകൂടവും പൊലീസുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ഭക്ഷണ സാധനങ്ങള്‍, റേഷൻ, അവശ്യ മരുന്നുകൾ എന്നിവയും തപാല്‍ ഓഫീസുകള്‍ മുഖേന വിതരണം ചെയ്യുന്നുണ്ട്. തപാല്‍ സേവനങ്ങള്‍ സജീവമായി നിലനിര്‍ത്താന്‍ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽമാർക്കും ചീഫ് ജനറൽ മാനേജർമാർക്കും വാര്‍ത്താവിനിമയ മന്ത്രി രവിശങ്കർ പ്രസാദ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
Last Updated : Apr 19, 2020, 11:16 AM IST