ചെന്നൈ: തമിഴ്‌നാട്ടിലെ തലവടിയിൽ തപാൽ വകുപ്പ് ഉദ്യോഗസ്ഥനെ ഓഫീസ് ക്വാർട്ടർസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തലവടിയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള ചിമിത്തഹള്ളി സ്വദേശി കിരൺ (53) ആണ് തൂങ്ങിമരിച്ചത്. ജോലി സമ്മർദമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ജോലി സമ്മർദം; തപാൽ വകുപ്പ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ചു - ജോലി സമ്മർദം
തലവടിയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള ചിമിത്തഹള്ളി സ്വദേശി കിരൺ (53) ആണ് തൂങ്ങിമരിച്ചത്.
![ജോലി സമ്മർദം; തപാൽ വകുപ്പ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ചു postal assistant death postal assistant sucide erode suicide postal assistant of Thalawady ജോലി സമ്മർദം തപാൽ വകുപ്പ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7317964-396-7317964-1590232532710.jpg)
തലവടിയിലെ തപാൽ വകുപ്പിന്‍റെ ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന കിരൺ ആഴ്ചയിൽ ഒരിക്കൽ കുടുംബത്തെ സന്ദർശിക്കാറുണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ക്വാർട്ടേഴ്‌സിലേക്ക് മടങ്ങിയ ഇയാളെ അയൽക്കാരാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം നീക്കം ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാൾ അസ്വസ്ഥനായിരുന്നെന്ന് കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് കൈമാറി.