ശ്രീനഗര്‍: കശ്‌മീരില്‍ ശനിയാഴ്ച മുതല്‍ പോസ്റ്റ് പെയിഡ് മൊബൈല്‍ കണക്ഷനുകള്‍ പുനസ്ഥാപിക്കും. ഇതിനായി ഉപഭോക്താക്കള്‍ കൃത്യമായ തിരിച്ചറിയല്‍ രേഖ നല്‍കണം. എന്നാല്‍ ഇന്‍റര്‍നെറ്റ് കണക്ഷനുകള്‍ പുനസ്ഥാപിക്കാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരുമെന്ന് സേവനദാതാക്കള്‍ അറിയിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്‌മീരിലെ ആശയവിനിമയ സംവിധാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു.
കശ്‌മീരില്‍ ഉടന്‍ പോസ്റ്റ് പെയിഡ് മൊബൈല്‍ കണക്ഷനുകള്‍ ഉപയോഗിക്കാം - കശ്മീര്‍ മൊബൈല്‍ ഫോണ്‍
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി 68 ദിവസങ്ങള്‍ക്ക് ശേഷമാണ് നടപടി
കശ്മീര്‍ താഴ്‌വരയില്‍ 66 ലക്ഷം മൊബൈല്‍ ഉപഭോക്താക്കളാണുള്ളത്.ഇതില്‍ 40 ലക്ഷം പേരും പോസ്റ്റ് പെയിഡ് ഉപഭോക്താക്കളാണ്. കശ്‌മീരില്‍ വിനോദ സഞ്ചാരത്തിനുള്ള വിലക്ക് നീക്കിയതിന് തൊട്ടുപിന്നാലെയാണ് കേന്ദ്രം മൊബൈല്‍ സേവനങ്ങളും പുനസ്ഥാപിക്കാൻ തീരുമാനിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനാകില്ലെങ്കില്‍ കശ്‌മീരില്‍ വിനോദ സഞ്ചാരികളെത്തില്ലെന്ന് ട്രാവല്‍ അസോസിയേഷനുകള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു.ഇതിനിടെ സെപ്റ്റംബര്‍ മാസം മുതല്‍ കശ്‌മീരിലെ ടെലഫോണ്‍ കണക്ഷനുകള്‍ പുനസ്ഥാപിച്ചിരുന്നു.