ഹൈദരാബാദ്: ഇന്ത്യന്‍ തീരപ്രദേശങ്ങളില്‍ തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. രാജ്യം ജാഗ്രതയോടെയാണ് ഇക്കാര്യങ്ങള്‍ നോക്കികാണുന്നതെന്നും ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് പിന്നില്‍ അയല്‍ രാജ്യത്തിന് പങ്കുള്ളതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് വിമാനവാഹിനികപ്പല്‍ ഐ.എന്‍.എസ് വിക്രമാദിത്യയില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യൻ തീരങ്ങളില്‍ തീവ്രവാദ ഭീഷണിയെന്ന് രാജ്‌നാഥ് സിങ് - പ്രതിരോധ മന്ത്രി
രാജ്യത്തെ അസ്ഥിരപ്പെടുത്താൻ അയല്‍ രാജ്യം നിരന്തരം ഹീനകൃത്യങ്ങൾ തുടരുകയാണെന്ന് പാകിസ്ഥാനെ പരാമർശിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്
സമുദ്ര സുരക്ഷയുമായി ബന്ധപെട്ട് സ്തുത്യർഹമായ സേവനമാണ് നാവികസേന കാഴ്ച്ചവെക്കുന്നതെന്നും മുംബൈയില്‍ ഭീകരാക്രമണം പോലെ ഇനി ഒരു ഭീകരാക്രമണം ആവർത്തിക്കാൻ അനുവദിക്കില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഒരു രാത്രി വിമാനവാഹിനിയില്‍ ചെലവഴിച്ച പ്രതിരോധ മന്ത്രി വിവിധ സൈനികാഭ്യാസങ്ങൾക്കും സാക്ഷിയായി. അന്തർവാഹിനിയും പടക്കപ്പലുകളും മന്ത്രി സഞ്ചരിച്ച വിമാനവാഹിനി കപ്പലിനൊപ്പം സൈനികാഭ്യാസങ്ങളുടെ ഭാഗമായി. ഞായറാഴ്ച്ച പുലർച്ചെ വിമാന വാഹിനി കപ്പലില്‍ യോഗാ പരിശീലനത്തിനും മന്ത്രി സമയം കണ്ടെത്തി.