കേരളം

kerala

ETV Bharat / bharat

ഹിമാചൽ പ്രദേശിൽ കൊവിഡ് കേസുകളുടെ എണ്ണം 60 ആയി - അഡീഷണൽ ചീഫ് സെക്രട്ടറി

കാൻഗ്ര ജില്ലയിൽ നിന്നാണ് പുതിയ കേസ് റിപ്പോർട്ട് ചെയ്തതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ആർഡി ദിമാൻ പറഞ്ഞു

positive  Himachal 60  കൊവിഡ്  കാൻഗ്ര ജില്ല  അഡീഷണൽ ചീഫ് സെക്രട്ടറി  ആർ ഡി ദിമാൻ
ഹിമാചൽ പ്രദേശിൽ ഒരു കൊവിഡ് കേസുകളുടെ എണ്ണം 60 ആയി

By

Published : May 11, 2020, 6:38 PM IST

ഷിംല: ഹിമാചൽ പ്രദേശിൽ ഒരു കൊവിഡ് പോസിറ്റീവ് കേസുകൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 60 ആയി. ഇതുവരെ മൂന്ന് പേർ മരിച്ചു. കാൻഗ്ര ജില്ലയിൽ നിന്നാണ് പുതിയ കേസ് റിപ്പോർട്ട് ചെയ്തതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ആർഡി ദിമാൻ പറഞ്ഞു.

തണ്ടയിലെ ഡോ. രാജേന്ദ്ര പ്രസാദ് ഗവൺമെൻ്റ് മെഡിക്കൽ കോളജിൽ (ആർ‌പി‌ജി‌എം‌സി) നിന്ന് ലഭിച്ച പരിശോധനാ ഫലത്തിൻ്റെ അടിസ്ഥാനത്തിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല. സംസ്ഥാനത്തെ അഞ്ച് ലബോറട്ടറികളിലേക്ക് 482 സാമ്പിളുകൾ അയച്ചതിൽ 228 എണ്ണം നെഗറ്റീവ് ആയിരുന്നു. ശേഷിക്കുന്ന സാമ്പിളുകളുടെ ഫലങ്ങൾ കാത്തിരിക്കുകയാണെന്നും അഡീഷണൽ ചീഫ് സെക്രട്ടറി പറഞ്ഞു. സംസ്ഥാനത്ത് 18 സജീവ കേസുകളാണുള്ളത്. ചമ്പയിൽ ആറ്, കാൻഗ്രയിൽ അഞ്ച്, ഹാമിർപൂർ, ബിലാസ്‌പൂര്‍, മണ്ഡി, ഉന, ഷിംല എന്നിവിടങ്ങളിൽ ഓരോ കേസുകള്‍ വീതവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ മുപ്പത്തിയഞ്ച് പേർക്ക് രോഗം ഭേദമായി.

ABOUT THE AUTHOR

...view details