ന്യൂഡൽഹി: പ്രത്യേക പദവി റദ്ദാക്കിയതിനെതുടർന്ന് ജമ്മു കശ്‌മീരിൽ നിലനിന്നിരുന്ന പ്രശ്‌നങ്ങളിൽ നിന്നും ഇപ്പോൾ ഗുണപരമായ മാറ്റങ്ങൾ സംഭവിച്ചുതുടങ്ങിയെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയത്. അതേദിവസം തന്നെ ജമ്മു കശ്‌മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു.
ജമ്മു കശ്‌മീർ മാറ്റത്തിന്‍റെ പാതയിലെന്ന് നിത്യാനന്ദ് റായ് - Article 370
ജമ്മു കശ്‌മീരിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാകുന്നുവെന്നും സംഘർഷാവസ്ഥ സൃഷ്‌ടിക്കാൻ ശ്രമിച്ച ദേശീയ വിരുദ്ധരുടെ നീക്കങ്ങൾ പരാജയപ്പെട്ടുവെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു
അതിർത്തി സുരക്ഷാ സേനയുടെ 55-ാമത് റെയ്‌സിങ് ദിവസത്തോടനുബന്ധിച്ച് ചൗല ക്യാമ്പിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനികവിഭാഗം അതിർത്തിയിലുള്ള നുഴഞ്ഞുകയറ്റക്കാരുടെ നിരന്തരമായ ശ്രമം പരാജയപ്പെടുത്തുകയാണെന്ന് റായ് പറഞ്ഞു. സമീപകാലത്ത് എടുത്ത തീരുമാനങ്ങൾ ജമ്മു കശ്‌മീരിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കിയെന്നും സംഘർഷാവസ്ഥ സൃഷ്‌ടിക്കാൻ ശ്രമിച്ച ദേശീയ വിരുദ്ധരുടെ നീക്കങ്ങൾ പരാജയപ്പെടുത്തിയെന്നും റായ് കൂട്ടിച്ചേർത്തു.
അതിർത്തി സുരക്ഷാസേന(ബിഎസ്‌എഫ്) രാജ്യത്തെ ഏറ്റവും വലിയ ശക്തിയാണ്. പ്രതിരോധത്തിന്‍റെ ആദ്യവരി ബിഎസ്‌എഫ് എന്നറിയപ്പെടുന്നു. അതിർത്തി വഴി നടത്തുന്ന നിരവധി കള്ളക്കടത്തുകൾ തടയുന്നതിനായി സൈനിക വിഭാഗം എടുക്കുന്ന ശ്രമങ്ങളെ ചടങ്ങിൽ റായ് പ്രശംസിച്ചു. 4,096.7 കിലോമീറ്റർ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലും 3,323 കിലോമീറ്റർ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലും ബിഎസ്‌എഫ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.