രാജ്യാന്തര ലഹരികടത്ത് കേസില്‍ മലയാളി ഉള്‍പ്പെടെയുള്ള സംഘം അറസ്റ്റില്‍. പാകിസ്ഥാനില്‍ നിന്ന് ഇന്ത്യ വഴി സൗദിയിലേക്ക് ലഹരിമരുന്നുകള്‍ കടത്തുന്ന സംഘമാണ് പിടിയിലായത്. അബ്ദുള്‍സലാം കുഞ്ഞിയാണ് പിടിയിലായ മലയാളി. ഇയാള്‍ക്കൊപ്പം ആറ് ഇറാന്‍കാരും ഒരു അഫ്ഗാന്‍ സ്വദേശിയും പിടിയിലായിട്ടുണ്ട്.
പാകിസ്ഥാനില്‍ നിന്ന് സൗദിയിലേക്ക് ലഹരികടത്ത്; മലയാളി അറസ്റ്റില്‍ - ഹെറോയിൻ
ഗുജറാത്ത് ഭീകരവിരുദ്ധ സേന നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുകള്‍ പിടിച്ചെടുത്തത്
പാക്കിസ്ഥാനില്‍ നിന്ന് സൗദിയിലേക്ക് ലഹരികടത്ത്; മലയാളി അറസ്റ്റില്‍
ഇവരില്‍ നിന്ന് 500 കോടി വിലമതിക്കുന്ന ലഹരിമരുന്നുകളും പിടിച്ചെടുത്തു. 100 കിലോ ഹെറോയിൻ പോർബന്തറിൽ നിന്നും അഞ്ച് കിലോ മെത്ത് ഡല്‍ഹിയില്‍ നിന്നുമാണ് പിടിച്ചെടുത്തത്. ഗുജറാത്ത് ഭീകരവിരുദ്ധ സേനക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുകള്‍ പിടിച്ചെടുത്തത്.
Last Updated : Apr 16, 2019, 4:00 PM IST