കേരളം

kerala

രക്തസാക്ഷികളായ സഹോദരന്മാരുടെ സ്‌മരണയിൽ പൂർണിമ

By

Published : Aug 5, 2020, 12:52 PM IST

രാം കുമാറും, ശരത് കുമാറും ജീവന്‍ നല്‍കിയ ലക്ഷ്യം ഒടുവില്‍ യാഥാർഥ്യമാവുകയാണെന്ന് പൂര്‍ണിമ

രക്തസാക്ഷികൾ  പൂർണിമ  Poornima brothers
പൂർണിമ

കൊല്‍ക്കത്ത: 490 വര്‍ഷം നീണ്ട തര്‍ക്കത്തിന് 2019ല്‍ തിരശീല വീണു. ചരിത്രം കുറിച്ച തീരുമാനത്തിലൂടെ അയോധ്യ തര്‍ക്കഭൂമിയിൽ രാമക്ഷേത്രം പണിതുയര്‍ത്താമെന്നും പള്ളി പണിയുന്നതിനായി ബദല്‍ എന്ന നിലയില്‍ സുന്നി വഖഫ് ബോര്‍ഡിന് അഞ്ചേക്കര്‍ സ്ഥലം നല്‍കുമെന്നും പറഞ്ഞു. അതിനു ശേഷം എട്ട് മാസങ്ങള്‍ കഴിഞ്ഞു. കൊറോണ വൈറസ് 2020നെ ഏറെ മാറ്റിമറിച്ചു. പക്ഷെ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ശ്രമങ്ങള്‍ക്ക് മാത്രം തടസമുണ്ടായില്ല. ഓഗസ്റ്റ് അഞ്ചിന് ക്ഷേത്രത്തിന്‍റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിക്കുകയാണ് പ്രധാനമന്ത്രി. എന്നാല്‍ നിശബ്ദമായ ചരിത്രങ്ങൾക്ക് പിറകില്‍ രണ്ട് സഹോദരന്മാരുടെ കഥ പറയുന്ന മറ്റൊരു ചരിത്രമുണ്ട്. കൊല്‍ക്കത്തയിലെ ബുരാബസാര്‍ മേഖലയില്‍ നിന്നുള്ള രണ്ട് സഹോദരന്മാരുടെ കഥ. അയോധ്യയിലെ ഇടവഴികളുടെ കഥ കൂടിയാണത്. രാം കുമാര്‍, ശരത് കുമാര്‍ കോത്താരിമാരുടെ കഥ..

1990 നവംബര്‍ 02.. മുപ്പതാണ്ടുകൾ പിന്നിട്ടു.. എങ്കിലും പൂര്‍ണിമ കോത്താരിയെ സംബന്ധിച്ചിടത്തോളം ഓര്‍മകള്‍ മായുന്നില്ല. “എന്‍റെ സഹോദരന്മാരായ രാം കുമാറും, ശരത് കുമാറും തങ്ങളുടെ ജീവന്‍ നല്‍കിയ ലക്ഷ്യം ഒടുവില്‍ യാഥാർഥ്യമാവുകയാണ്" പൂര്‍ണിമ പറയുന്നു.

എന്താണ് സംഭവിച്ചത്?

1990 സെപ്റ്റംബര്‍ മാസത്തില്‍ രാമക്ഷേത്ര പ്രക്ഷോഭത്തില്‍ പങ്കെടുക്കാനായി വിശ്വഹിന്ദു പരിഷത് ഏവരെയും ആഹ്വാനം ചെയ്തു. ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍ നിന്നും സെപ്റ്റംബര്‍ 15ന് റാലി ആരംഭിക്കും. ബിജെപി നേതാവ് ലാല്‍ കൃഷ്ണ അദ്വാനിയായിരിക്കും പിന്തുണ നല്‍കുക. ക്രമേണ വിഷയം രാജ്യത്തെ ഓരോ പട്ടണങ്ങളിലും ചര്‍ച്ചയായി. കൊല്‍ക്കത്തയിലെ കോത്താരി കുടുംബത്തിലെ രണ്ട് സഹോദരന്മാര്‍ റാലിയില്‍ പങ്കെടുക്കാൻ വീടു വിട്ടിറങ്ങി. രാം കുമാര്‍ കോത്താരിയും (22) ശരത് കുമാര്‍ കോത്താരിയും (20). അച്ഛന്‍ ഹിരാലാലിനോട് തങ്ങള്‍ റാലിയില്‍ പങ്കെടുക്കാന്‍ പോകുകയാണെന്ന തീരുമാനം അറിയിച്ചപ്പോള്‍ അദ്ദേഹം ഒന്നു പകച്ചു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മകള്‍ പൂര്‍ണിമയുടെ വിവാഹം നടക്കാന്‍ പോവുകയാണ്. അതിനുള്ള തയ്യാറെടുപ്പുകള്‍ എല്ലാമായി. എന്നാല്‍ ഒടുവില്‍ മക്കളുടെ ആഗ്രഹത്തിന് അദ്ദേഹം സമ്മതിച്ചു. തുടർന്ന് ഒക്‌ടോബര്‍ 22ന് സഹോദരന്മാര്‍ അയോധ്യയിലേക്ക് ട്രെയിൻ കയറി. അയോധ്യയിലേക്കുള്ള എല്ലാ റോഡ്, റെയില്‍ പ്രവേശന മാര്‍ഗങ്ങളും പുറത്തേക്ക് പോകാനുള്ള വഴികളും യുപി സര്‍ക്കാര്‍ നിയന്ത്രിക്കുന്നുണ്ടായിരുന്നു. അതിനാല്‍ കർ-സേവകര്‍ വരാണസി വഴി ബദല്‍ മാര്‍ഗം കണ്ടെത്തി. രാം കുമാറും സഹോദരനും ഒക്‌ടോബര്‍ 30ന് അയോധ്യയില്‍ എത്തി. ഹിന്ദു കലണ്ടര്‍ പ്രകാരം കാര്‍ത്തിക പൂര്‍ണിമയായിരുന്നു അന്ന്. കർ-സേവകര്‍ ഹനുമാന്‍ ഗഡിയില്‍ ഒത്തുച്ചേരുകയും തര്‍ക്ക സ്ഥലത്തേക്ക് ജാഥയായി നീങ്ങുകയും ചെയ്തു. പൊലീസ് ജാഥ തടഞ്ഞു. 1990 ഒക്‌ടോബര്‍ 30ന് തുടങ്ങി നവംബര്‍ രണ്ട വരെ എന്തൊക്കെ സംഭവിച്ചുവെന്ന് പൂര്‍ണിമ വിവരിക്കുകയാണ്.

ഇടവഴി

“ഒക്‌ടോബര്‍ 30ന് ജാഥയ്ക്ക് നേതൃത്വം നല്‍കി എന്റെ സഹോദരന്മാര്‍ കാവി കൊടി വീശികൊണ്ടിരുന്നു. അതോടെ പൊലീസ് അവരെ ലക്ഷ്യം വെയ്ക്കാന്‍ ആരംഭിച്ചു. നവംബര്‍ രണ്ടിന് ഹനുമാന്‍ ഗഡിയ്ക്കടുത്തുള്ള ഇടവഴിയില്‍ റാമും ശരതും ഭജന പാടുകയായിരുന്നു. പൊലീസെത്തി അവിടം വിട്ടു പോകാന്‍ ആവശ്യപ്പെട്ടു. അതോടെ ഇരുകൂട്ടര്‍ക്കും ഇടയില്‍ വാക് തര്‍ക്കമായി. പൊലീസ് ലാത്തിച്ചാര്‍ജ്ജ് ആരംഭിച്ചു. തുടര്‍ന്ന് പൊലീസ് വെടിയുതിർത്തു. എന്‍റെ സഹോദരന്മാര്‍ കർ-സേവകരെ കൂട്ടി സമീപത്തെ ക്ഷേത്രത്തില്‍ അഭയം പ്രാപിച്ചു. അവര്‍ ഒളിച്ചിരിക്കുമ്പോള്‍ ആരോ വെള്ളം ചോദിച്ചെത്തി. എല്ലാവരും കരുതിയത് ഏതോ സഹ കർ-സേവകൻ പ്രയാസത്തിലായി എന്നാണ്. ശരത് ക്ഷേത്ര വാതില്‍ തുറന്നു. അതോടെ പൊലീസ് അവരെ വലിച്ചിഴച്ചു കൊണ്ടു പോയി. താമസിയാതെ പൊലീസ് അവനു നേരെ വെടിയുതുർത്തു. ഇടവഴിയിലൂടെ വലിച്ച് കൊണ്ടുപോയി. അതോടെ സഹോദരന് എന്തു പറ്റിയെന്നറിയാന്‍ റാം പുറത്തു വന്നു. പൊലീസ് റാമിനെയും വെടി വെച്ചു. അന്നത്തെ പൊലീസ് വെടി വെയ്പ്പില്‍ 16 കർ-സേവകര്‍ കൊല്ലപ്പെട്ടു. എന്‍റെ രണ്ട് സഹോദരന്മാരും അന്ന് ഞങ്ങളെ വിട്ടു പിരിഞ്ഞു,'' പൂര്‍ണിമ ഓര്‍ത്തെടുത്തു.

സഹോദരന്മാരുടെ മൃതശരീരങ്ങള്‍ പിന്നീട് ഹനുമാന്‍ ഗഡിയ്ക്കടുത്തുള്ള ഇടവഴിയില്‍ നിന്നും കണ്ടെടുത്തു. രക്തസാക്ഷികളുടെ ഇടവഴി എന്നാണ് ഇപ്പോഴും അയോധ്യയില്‍ വിളിക്കപ്പെടുന്നത്. വിശ്വഹിന്ദു പരിഷത്തും രാമക്ഷേത്ര ട്രസ്റ്റും തന്നെ ക്ഷേത്ര ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്ന് പൂര്‍ണിമ പറയുന്നു. “വര്‍ഷങ്ങള്‍ക്ക് ശേഷം എന്‍റെ സഹോദരന്മാരുടെ പ്രതിനിധിയായി ഞാന്‍ അയോധ്യയില്‍ എത്തും,'' അവര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details