പുതുച്ചേരിയില്‍ 24 മണിക്കൂറിനിടെ 30 കൊവിഡ് ബാധിതര്‍; 37,339 രോഗികള്‍ - 37,339 ആകെ രോഗികള്‍
പുതുച്ചേരിയില്‍ പുതുതായി കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ മരണസംഖ്യ 615 ആയി തുടരുകയാണെന്നും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഡയറക്ടർ എസ് മോഹൻ കുമാർ വ്യക്തമാക്കി.
![പുതുച്ചേരിയില്‍ 24 മണിക്കൂറിനിടെ 30 കൊവിഡ് ബാധിതര്‍; 37,339 രോഗികള്‍ Pondy adds 30 more COVID-19 cases, tally reaches 37,339 COVID-19 tally reaches 37,339 പുതുച്ചേരിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 30 കൊവിഡ് ബാധിതര്‍; 37,339 ആകെ രോഗികള്‍ പുതുച്ചേരിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 30 കൊവിഡ് ബാധിതര്‍ 37,339 ആകെ രോഗികള്‍ കൊവിഡ്-19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9816634-1066-9816634-1607499463771.jpg)
പുതുച്ചേരിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 30 കൊവിഡ് ബാധിതര്‍; 37,339 ആകെ രോഗികള്‍
പുതുച്ചേരി: കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുച്ചേരിയില്‍ 30 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 37,339 ആയിഉയര്‍ന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. അതേസമയം കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനാല്‍ മരണസംഖ്യ 615 ആയി തുടരുകയാണെന്നും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഡയറക്ടർ എസ് മോഹൻ കുമാർ വ്യക്തമാക്കി. 46 പേര്‍ കൊവിഡ് മുക്തരായി. മരണനിരക്ക് 1.45 ശതമാനവും വീണ്ടെടുക്കൽ നിരക്ക് 97.36 ശതമാനവുമാണ്. ഇതുവരെ 4.25 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്.