ന്യൂഡൽഹി:മലിനീകരണതോത് വർദ്ധിക്കുന്നതും കൊവിഡ് ഭീഷണിയും ജനങ്ങളെ മാരകമായ് ബാധിക്കുമെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പറഞ്ഞു. ഡൽഹിയിലെ വായു നിലവാരം പരിധിയിലും താഴെ പോയതിനുപിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ദേശീയ തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും ഉണ്ടാകുന്ന മലിനീകരണ പ്രശ്‌നം പരിഹരിക്കുന്നതിൽ കേന്ദ്രസർക്കാർ നിഷ്‌ക്രിയരാണെന്നും സിസോഡിയ ആരോപിച്ചു.
മലിനീകരണവും കൊവിഡും ആളുകളെ മാരകമായി ബാധിക്കും: മനീഷ് സിസോഡിയ - ഡൽഹി സർക്കാർ
ദേശീയ തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും ഉണ്ടാകുന്ന മലിനീകരണ പ്രശ്‌നം പരിഹരിക്കുന്നതിൽ കേന്ദ്രസർക്കാർ നിഷ്‌ക്രിയരാണെന്ന് മനീഷ് സിസോഡിയ.
മലിനീകരണവും കൊവിഡും ആളുകളെ മാരകമായി ബാധിക്കും: മനീഷ് സിസോഡിയ
സെപ്റ്റംബർ 21 മുതൽ 29 വരെ മാത്രം പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും 700 ഓളം കച്ചി കത്തിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മലിനീകരണം വർധിക്കുന്നതിൽ ഇത് വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.