റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പോളിങ് ആരംഭിച്ചു. നിയമസഭയിലെ 81 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളായാണ് നടക്കുന്നത്. ആദ്യഘട്ടമായ ഇന്ന് ആറു ജില്ലകളിലെ 13 നിയോജക മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് മൂന്ന് വരെ തുടരും. പ്രധാന നക്‌സല്‍ ബാധിത പ്രദേശങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ ഗുംല ജില്ലയിലെ ബിഷുണ്‍പൂരിലുള്ള ഒരു പാലം നക്‌സല്‍ ആക്രമത്തില്‍ തകര്‍ന്നു. എന്നാല്‍ സംഭവം വോട്ടെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ശശി രഞ്ജന്‍ അറിയിച്ചു.
ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു - ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
അഞ്ച് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം ഡിസംബര്‍ 23ന് പ്രഖ്യാപിക്കും. ഭരണകക്ഷിയായ ബിജെപിക്കെതിരെ ജെ.എം.എം - കോണ്‍ഗ്രസ് - എല്‍.ജെ.ഡി സഖ്യമാണ് രംഗത്തുള്ളത്
ചത്ര, ഗുംല, ബിഷന്‍പുര്‍, ലോഹാര്‍ദാഗ, മാനിക, ലത്തേഹാര്‍, പന്‍കി, ദല്‍ത്തോഗഞ്ച്, ബിശ്രംപുര്‍, ഛത്തര്‍പൂര്‍, ഹുസൈനാബാദ്, ഗാര്‍ഗ്‌വ, ഭവനാഥ്പൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 3906 പോളിങ് സ്റ്റേഷനുകളിലായി നടക്കുന്ന വോട്ടെടുപ്പില്‍ 37,83,055 വോട്ടര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തും. 189 സ്ഥാനാര്‍ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 989 വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ വെബ്‌കാസ്‌റ്റിങ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
നിലവില്‍ ബി.ജെ.പിയുടെ കയ്യിലാണ് സംസ്ഥാനഭരണം. ജെ.എം.എം - കോണ്‍ഗ്രസ് - എല്‍.ജെ.ഡി സഖ്യമാണ് ബിജെപിയുടെ പ്രധാന എതിരാളികള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മുന്നണിയുടെ ഭാഗമായിരുന്ന എ.ജെ.എസ്.യു ലോക് ജനശക്തി പാര്‍ട്ടിയും എന്നിവര്‍ മുന്നണി വിട്ടിരുന്നു. ഇരു പാര്‍ട്ടികളും ഒറ്റയ്‌ക്കാണ് മത്സരിക്കുന്നത്. ഡിംസബര്‍ ഏഴിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക. അഞ്ച് ഘട്ടങ്ങള്‍ നീളുന്ന വോട്ടെടുപ്പുകള്‍ക്ക് ശേഷം ഡിസംബര്‍ 23ന് ഫലം പ്രഖ്യാപിക്കും.