കേരളം

kerala

ETV Bharat / bharat

പൊള്ളാച്ചി പീഡന പരമ്പര; അന്വേഷണം സിബിഐ ഏറ്റെടുത്തു - rape case

ഫേസ്ബുക്കിലൂടെ പരിചയപ്പെടും. പിന്നീട് പെണ്‍കുട്ടികളെ വിളിച്ചു വരുത്തും. പീഢിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തും. ഇങ്ങനെ 200 പെണ്‍കുട്ടികളാണ് ഇവരുടെ വലയിലായത്

പൊള്ളാച്ചി പീഡന പരമ്പര; അന്വേഷണം സിബിഐ ഏറ്റെടുത്തു

By

Published : Apr 27, 2019, 11:44 PM IST

Updated : Apr 28, 2019, 1:54 AM IST

ചെന്നൈ:തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെൺകുട്ടികളെ വലയിലാക്കി പീഢിപ്പിച്ച സംഭവത്തിന്‍റെ അന്വേഷണം സിബിെഎ ഏറ്റെടുത്തു. അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി നിരവധി പെണ്‍കുട്ടികളെ പീഢിപ്പിച്ച സംഭവം വന്‍ വിവാദമായിരുന്നു. ഏഴ് വര്‍ഷത്തിനിടെ പീഢിപ്പിക്കപ്പെട്ടത് ഇരുന്നൂറിലധികം പെണ്‍കുട്ടികളാണ്. അണ്ണാ ഡിഎംകെ പ്രാദേശിക നേതാവ് നാഗരാജൻ, തിരുന്നാവക്കരശന്‍, ശബരിരാജന്‍, സതീഷ്, വസന്തകുമാര്‍ എന്നിവരുൾപ്പെടെ എട്ട് പേരാണ് അറസ്റ്റിലായിട്ടുള്ളത്. സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി പെൺകുട്ടികളെ പരിചയപ്പെട്ട് വലയിലാക്കുകയാണ് സംഘത്തിന്‍റെ പതിവ്.

പൊള്ളാച്ചി പീഡന പരമ്പര; അന്വേഷണം സിബിഐ ഏറ്റെടുത്തു

സ്ത്രീകളുടെ തന്നെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് പ്രതികള്‍ ഫേസ്ബുക്കിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെടുന്നത്. പൊള്ളാച്ചി സ്വദേശിയായ കോളേജ് വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് സംഭവം പുറംലോകം അറിഞ്ഞത്. പൊള്ളാച്ചി സ്വദേശി തിരുന്നാവക്കരശനാണ് പരാതിക്കാരിയായ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായത്. സംസാരിക്കാനെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയ പെണ്‍കുട്ടിയെ കാറില്‍ വച്ച് പീഢിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് വഴിയില്‍ ഉപേക്ഷിച്ചു. പെണ്‍കുട്ടി സഹോദരനോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞതോടെയാണ് പൊലീസിന് പരാതി നൽകിയത്. ഇവരുടെ പക്കല്‍ നിന്നും പിടികൂടിയ മൊബൈല്‍ഫോണില്‍ സമാനമായ രീതിയില്‍ നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും കണ്ടെത്തി.

Last Updated : Apr 28, 2019, 1:54 AM IST

ABOUT THE AUTHOR

...view details