പൊള്ളാച്ചിയിലുണ്ടായ കാര്‍ അപകടത്തില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു. കോയമ്പത്തൂർ മസക്കാളിപാളയം പ്രകാശ് (48), ഭാര്യ ചിത്ര (40), മകൾ പൂജ (8), പ്രകാശിന്റെ മൂത്ത സഹോദരി എസ്. സുമതി (50), സഹോദരന്‍റെ ഭാര്യ ലത (42), ലതയുടെ മകൾ ധരണി(9) എന്നിവരാണ് മരിച്ചത്.
പൊള്ളാച്ചിയില്‍ കാര്‍ അപകടം: കുടുംബത്തിലെ ആറ് പേര്‍ മരിച്ചു - പൊള്ളാച്ചി
ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങവെയാണ് അപകടം. നിയന്ത്രണം വിട്ട കാര്‍ കനാലിന് കുറുകെയുണ്ടായിരുന്ന വീതി കുറഞ്ഞ പാലത്തിന്റെ സുരക്ഷാ ഭിത്തിയിലിടിച്ച് മറിയുകയായിരുന്നു.
ബുധനാഴ്ച പുലർച്ച രണ്ടു മണിയോടെയാണ് അപകടം. പഴനി ക്ഷേത്രദർശനം കഴിഞ്ഞ് വീലേക്ക് മടങ്ങവെ ഉടുമൽപേട്ട - പൊള്ളാച്ചി റോഡിൽ കെടിമേട് എന്ന സ്ഥലത്തുവച്ച് നിയന്ത്രണംവിട്ട കാർ പറമ്പികുളം - ആളിയാർ പദ്ധതി കനാലിലേക്ക് മറിയുകയായിരുന്നു. കനാലിന് കുറുകെയുണ്ടായിരുന്ന വീതി കുറഞ്ഞ പാലത്തിന്റെ സുരക്ഷാ ഭിത്തിയിലിടിച്ചാണ് മറിഞ്ഞത്.
കാർ പൂർണമായും വെള്ളത്തിനടിയിലായിരുന്നു. പ്രകാശാണ് കാർ ഓടിച്ചിരുന്നത്. പൊലീസും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് കാറിനകത്തുനിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്.