ഭരണഘടനാ വിരുദ്ധമായ തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ ഒഴിവാക്കണം: അണ്ണാ ഹസാരെ - അണ്ണാ ഹസാരെ
സാമൂഹ്യപ്രവർത്തകന്‍ അണ്ണാ ഹസാരെയുടെ പ്രതികരണം ഇടിവി ഭാരത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളില്‍ വലിയതോതിലുള്ള മാറ്റം വരുത്തണമെന്നും അദ്ദേഹം.
anna hazare
ന്യൂഡല്‍ഹി:തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളില്‍ വലിയതോതിലുള്ള മാറ്റം വരുത്തണമെന്ന് സാമൂഹ്യ പ്രവർത്തകന്‍ അണ്ണാ ഹസാരെ. ഇടിവി ഭാരത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയ പാർട്ടികളുടെ ഭരണഘടനാ വിരുദ്ധമായ തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.