കേരളം

kerala

ETV Bharat / bharat

ഡൽഹി തെരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന് ശേഷം അറസ്റ്റിലായത് 347പേര്‍

വിവിധ പാർട്ടികളുടെ 4.46 ലക്ഷത്തിലധികം പോസ്റ്ററുകളും ബാനറുകളും ഹോർഡിങുകളും നീക്കം ചെയ്തു. 36,015 പേരെ സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെരുമാറ്റച്ചെട്ടം നിലവിൽ വന്ന മുതൽ ജനുവരി 15വരെ 78 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്.

Excise Act  model code of conduct  CrPC  Media Certification and Monitoring Committee  ഡൽഹി തെരഞ്ഞെടുപ്പ്;  മാതൃകാ പെരുമാറ്റച്ചട്ടത്തിന് ശേഷം 339 എക്സൈസ് കേസുകൾ  ഡൽഹിയിൽ മാതൃകാ പെരുമാറ്റച്ചട്ടം
ഡൽഹി തെരഞ്ഞെടുപ്പ്; മാതൃകാ പെരുമാറ്റച്ചട്ടത്തിന് ശേഷം 339 എക്സൈസ് കേസുകൾ

By

Published : Jan 16, 2020, 6:32 PM IST

ന്യൂഡൽഹി: മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനു ശേഷം ന്യൂഡൽഹിയിൽ എക്സൈസ് നിയമപ്രകാരം 339 എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ 347 പേർ അറസ്റ്റിലായതായി അധികൃതർ. അതേസമയം വിവിധ കേസുകളിലായി 82 എഫ്‌ഐ‌ആറുകളാണ് രജിസ്റ്റർ ചെയ്തത്.

വിവിധ പാർട്ടികളുടെ 4.46 ലക്ഷത്തിലധികം പോസ്റ്ററുകളും ബാനറുകളും ഹോർഡിങുകളും നീക്കം ചെയ്തു. 36,015 പേരെ സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെരുമാറ്റച്ചട്ടം നിലവിൽ വന്ന മുതൽ ജനുവരി 15വരെ 78 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്.

പ്രതിഫലം നല്‍കി വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതും സംപ്രേക്ഷണം ചെയ്യുന്നതും കര്‍ശനമായി നിരീക്ഷിക്കാന്‍ ജില്ലാതല മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റി നിരീക്ഷണം ശക്തമാക്കി. ഇതിനായി 33 അപേക്ഷകൾ ലഭിച്ചതിൽ 29 എണ്ണത്തിന് അനുമതി നൽകി. ഫെബ്രുവരി എട്ടിനുള്ള ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജനുവരി ആറിനാണ് പെരുമാറ്റച്ചട്ടം നിലവിൽ വന്നത്. ഒറ്റഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഫെബ്രുവരി 11നാണ്.

ABOUT THE AUTHOR

...view details