കേരളം

kerala

ETV Bharat / bharat

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യവസായിയിൽ നിന്നും പണം പിടിച്ചെടുത്തു - seize over Rs 49 lakh

ഡൽഹി തെരഞ്ഞെടുപ്പിനു മുന്നോടിയായി കൃഷ്ണ നഗർ നിയോജകമണ്ഡലത്തില്‍ നടത്തിയ   പരിശോധനയ്ക്കിടെയാണ് അന്വേഷണ സംഘം പണം പിടിച്ചെടുത്തത്

ഡൽഹി തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യവസായിൽ നിന്നും പണം പിടിച്ചെടുത്തു 49 ലക്ഷം രൂപയാണ് പിടിച്ചെടുത്തത് seize over Rs 49 lakh from bizman in Delhi
ഡൽഹി തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യവസായിൽ നിന്നും പണം പിടിച്ചെടുത്തു

By

Published : Jan 14, 2020, 8:31 AM IST


ന്യൂഡൽഹി:അർജുൻ നഗറിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യവസായിയിൽ നിന്ന് 49 ലക്ഷം രൂപ പിടിച്ചെടുത്തു. ഡൽഹി തെരഞ്ഞെടുപ്പിനു മുന്നോടിയായി കൃഷ്ണ നഗർ നിയോജകമണ്ഡലത്തില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് അന്വേഷണ സംഘം പണം പിടിച്ചെടുത്തത്.

ബിസിനസ്സ് ആവശ്യത്തിനുള്ള പണമാണ് തന്‍റെ കൈവശമുള്ളതെന്ന് വ്യവസായി പറഞ്ഞതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. പിതാവിനൊപ്പം കാറിൽ സഞ്ചരിക്കവെയാണ് ഇദ്ദേഹത്തിന്‍റെ പക്കൽ നിന്നും പണം പിടിച്ചത്. റിട്ടേണിംഗ് ഓഫീസർ ആദായനികുതി വകുപ്പിന് വിവരം കൈമാറി. ഐ-ടി വകുപ്പും ദില്ലി പൊലീസും ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ABOUT THE AUTHOR

...view details