കേരളം

kerala

ETV Bharat / bharat

ക്രിമിനല്‍ കേസുകള്‍ മറച്ചുവച്ചു; ഫഡ്‌നാവിസ് വിചാരണ നേരിടണമെന്ന് സുപ്രീംകോടതി - ക്രിമിനല്‍ കേസ്

2014 തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസുകളുള്ള വിവരം ഉള്‍ക്കൊള്ളിച്ചില്ലെന്ന കേസില്‍ വിചാരണ നേരിടണമെന്ന ഉത്തരവിനെതിരെ ദേവേന്ദ്ര ഫഡ്‌നാവിസ് സമര്‍പ്പിച്ച ഹര്‍ജി തള്ളി.

Poll affidavit case  Election affidavit case  devendra fadnavis case  fadnavis criminal case  ഫഡ്‌നാവിസ്  ക്രിമിനല്‍ കേസ്  സുപ്രീംകോടതി
ക്രിമിനല്‍ കേസുകള്‍ മറച്ചുവച്ചു; ഫഡ്‌നാവിസ് വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

By

Published : Mar 3, 2020, 5:01 PM IST

ന്യൂഡല്‍ഹി:2014 തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസുകളുള്ള വിവരം ഉള്‍ക്കൊള്ളിക്കാത്തതിനെച്ചൊല്ലിയുള്ള കേസില്‍ മുന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് വീണ്ടും തിരിച്ചടി. കേസില്‍ വിചാരണ നേരിടണമെന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഫഡ്‌നാവിസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജിക്ക് യാതൊരു വിധ അടിസ്ഥാനവുമില്ലെന്ന് ജസ്‌റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് വിലയിരുത്തി. ഫഡ്‌നാവിസിനെ അയോഗ്യനാക്കമെന്നാവശ്യപ്പെട്ട് അഭിഭാഷകനും സമൂഹ്യ പ്രവര്‍ത്തകനുമായ സതീഷ് ഉകേയാണ് കോടതിയെ സമീപിച്ചത്. ഫഡ്നാവിസിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സതീഷ് സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെ ബോംബെ ഹൈക്കോടതി വിധിക്കെതിരെ സതീഷ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കേസില്‍ നടപടികളെടുക്കാന്‍ സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു. അതേസമയം കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ഫഡ്നാവിസ് അവകാശപ്പെട്ടു.

ABOUT THE AUTHOR

...view details