ന്യൂഡൽഹി: അതിഥി തൊഴിലാളികളെ മടക്കി അയക്കുന്നതിന് ഗതാഗത സൗകര്യങ്ങളൊരുക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്‌ച പറ്റിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം. അതിഥി തൊഴിലാളികളെ മടക്കി അയക്കാൻ ബസുകളും ട്രെയിനുകളും ലഭ്യമാക്കുന്നതിലും അത് ഏകോപിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. വെള്ളിയാഴ്‌ച മഹാരാഷ്ട്രയിലെ ഔറംഗബാദിൽ ട്രെയിൻ അപകടത്തിൽ 16 അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തെ തുടർന്നാണ് സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി ചിദംബരം രംഗത്തെത്തിയത്.
അതിഥി തൊഴിലാളികൾക്ക് ഗതാഗത സൗകര്യങ്ങളൊരുക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്‌ച പറ്റിയെന്ന് പി.ചിദംബരം
ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ ഇപ്പോഴും സ്വന്തം സംസ്ഥാനങ്ങളിലേക്ക് കാല്‍നടയായി പോകുന്നുണ്ടെന്ന വസ്‌തുത കേന്ദ്ര സർക്കാര്‍ അവഗണിക്കുന്നത് എന്തുകൊണ്ടാണെന്നും ചിദംബരം ചോദിച്ചു.
ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ ഇപ്പോഴും സ്വന്തം സംസ്ഥാനങ്ങളിലേക്ക് കാല്‍നടയായി പോകുന്നുണ്ടെന്ന വസ്‌തുത കേന്ദ്ര സർക്കാര്‍ അവഗണിക്കുന്നത് എന്തുകൊണ്ടാണെന്നും ചിദംബരം ചോദിച്ചു. ബസുകളും ട്രെയിനുകളും നൽകാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വൈകിപോയെന്നും സര്‍ക്കാര്‍ തീരുമാനം എടുക്കുമ്പോഴേക്കും ലക്ഷക്കണക്കിന് തൊഴിലാളികൾ ഇതിനകം സ്വന്തം സംസ്ഥാനങ്ങളിലേക്ക് കാല്‍നടയായും മറ്റും യാത്ര തുടങ്ങിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതിഥി തൊഴിലാളികളെ യഥാസമയം രക്ഷിക്കാൻ സർക്കാര്‍ ശ്രമിച്ചിരുന്നെങ്കിൽ മഹാരാഷ്‌ട്രയിലുണ്ടായ ദുരന്തം ഒഴിവാക്കാമായിരുന്നെന്നും ചിദംബരം പറഞ്ഞു.