ബംഗാളിൽ പൊലീസുകാർക്ക് നേരെ ആക്രമണം - Policemen
ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച ജനങ്ങളോട് പിരിഞ്ഞ് പോകണമെന്നാവശ്യപ്പെട്ട പൊലീസുകാര്‍ക്ക് നേരെ നാട്ടുകാര്‍ കല്ലെറിഞ്ഞു
![ബംഗാളിൽ പൊലീസുകാർക്ക് നേരെ ആക്രമണം ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചു ബംഗാളിൽ പൊലീസുകാർക്കെതിരെ ആക്രമണം കൊൽക്കത്ത പശ്ചിമ ബംഗാൾ പൊലീസുകാർക്കെതിരെ ആക്രമണം Policemen Policemen attacked by mob in red zone' Howrah](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6978848-thumbnail-3x2-police.jpg)
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിൽ ലോക്ക് ഡൗൺ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ഒരു സംഘം ആളുകള്‍ ആക്രമിച്ചു. ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് ടിക്കിയാപാറയിലെ ഒരു മാർക്കറ്റിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പ്രദേശത്തെത്തിയത്. എല്ലാവരും പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട പൊലീസിന് നേരെ ജനക്കൂട്ടം കല്ലെറിഞ്ഞു. സംഭവത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പൊലീസ് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കാനായി ആർഎഎഫ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള വലിയ പൊലീസ് സംഘം സ്ഥലത്തെത്തി. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹൗറ ജില്ലയിലെ തൃണമൂൽ കോൺഗ്രസ് നേതാവും വനം മന്ത്രിയുമായ രാജിബ് ബാനർജി പറഞ്ഞു.