മുംബൈ:ഹെല്‍മറ്റും മാസ്‌ക് ധരിക്കാതെ ബൈക്കില്‍ സഞ്ചരിച്ചത് ചോദ്യം ചെയ്‌ത പൊലീസുകാരനെ പരസ്യമായി മര്‍ദിച്ച് യുവതി. മുംബൈയിലെ കല്‍ബാദേവിയിലാണ് സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ യുവതിക്കെതിരെ നടപടിയെടുക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു.
ഹെല്‍മറ്റ് ധരിക്കാത്തത് ചോദ്യം ചെയ്‌ത പൊലീസുകാരനെ മര്‍ദിച്ച് യുവതി - മുംബൈ
എക്‌നാഥ് പാര്‍ഥെ എന്ന പൊലീസുകാരനാണ് ഹെല്‍മറ്റും മാസ്‌കും ധരിക്കാതെയെത്തിയ യുവതിയെ തടഞ്ഞത്. സാധ്വിക രമാകാന്ദ് തിവാരി (30), മൊഹ്‌സിൻ ഖാൻ (26) എന്നിവരാണ് കേസിലെ പ്രതികള്‍.
വെള്ളിയാഴ്‌ച ഉച്ചതിരിഞ്ഞ് നാക്കയിലെ കോട്ടണ്‍ എക്‌സ്‌ചേഞ്ചിന് സമീപത്തെ ട്രാഫിക് സിഗ്നലിലായിരുന്നു സംഭവം. എക്‌നാഥ് പാര്‍ഥെ എന്ന പൊലീസുകാരനാണ് ഹെല്‍മറ്റും മാസ്‌കും ധരിക്കാതെയെത്തിയ യുവതിയെ തടഞ്ഞത്. എന്നാല്‍ തന്നോട് പൊലീസുകാരൻ അപമര്യാദമായി പെരുമാറിയെന്ന് പറഞ്ഞ് യുവതി പൊലീസുകാരനെ മര്‍ദിക്കുകയായിരുന്നു. സമീപത്ത് കൂട്ടം കൂടി നിന്ന ആളുകളിലൊരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പോസ്‌റ്റ് ചെയ്‌തത്. പിന്നാലെ അന്വേഷണം ആരംഭിച്ച പൊലീസ് യുവതിയെ കണ്ടെത്തി. സാധ്വിക രമാകാന്ദ് തിവാരി (30), മൊഹ്‌സിൻ ഖാൻ (26) എന്നിവരാണ് കേസിലെ പ്രതികള്‍. യുവതിക്കും സുഹൃത്തിനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.