ബിഹാറില്‍ പൊലീസുകാരനെ വെടിവച്ച് കൊലപ്പെടുത്തി - ബീഹാറില്‍ വെടിയേറ്റ്
മുസാഫർപൂർ ജില്ലയിലെ മാനിയാരിയിലെ പോലീസ് സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം ഉണ്ടായത്

ബീഹാറില്‍ വെടിയേറ്റ് പോലീസുകാരന് ദാരുണാന്ത്യം
മുസഫര്‍പൂര്‍: ബിഹാറിലെ മുസഫർപൂരിൽ പോലീസുകാരനെ വെടിവച്ചു കൊന്നു. മുസാഫർപൂർ ജില്ലയിലെ മാനിയാരിയിലെ പോലീസ് സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം ഉണ്ടായത്. ആരാണ് വെടിയുതിര്‍ത്തത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് എ.എസ്.പി സയ്യിദ് ഇമ്രാന്‍ മസൂദ് പറഞ്ഞു.