കൊല്‍ക്കത്തയില്‍ പൊലീസുകാരൻ സ്വയം വെടിവെച്ച് മരിച്ചു - Writers' Building
പൊലീസ് കോൺസ്റ്റബിളായ ബിശ്വജിത് കാരക്ക് (34) എന്നയാളാണ് മരിച്ചത്.
![കൊല്‍ക്കത്തയില്‍ പൊലീസുകാരൻ സ്വയം വെടിവെച്ച് മരിച്ചു സ്വയം വെടിവെച്ച് മരിച്ചു കൊല്‍ക്കത്ത പൊലീസ് കൊല്‍ക്കത്ത പൊലീസ് പൊലീസുകാരൻ സ്വയം വെടിവെച്ച് മരിച്ചു Policeman shoots self dead Writers' Building in Kolkata Writers' Building Kolkata](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7878354-26-7878354-1593779951509.jpg)
കൊല്‍ക്കത്തയില്‍ പൊലീസുകാരൻ സ്വയം വെടിവെച്ച് മരിച്ചു
കൊല്‍ക്കത്ത: കൊൽക്കത്തയില്‍ പൊലീസ് കോൺസ്റ്റബിൾ സർവീസ് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിവച്ച് മരിച്ചു. ബിശ്വജിത് കാരക്ക് (34) എന്നയാളാണ് മരിച്ചത്. നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റായിരുന്ന റൈറ്റേഴ്‌സ് ബില്‍ഡിങിന്‍റെ ആറാം നമ്പര്‍ ഗേറ്റിലാണ് ഇയാളെ നിയമിച്ചിരുന്നത്. ഇവിടെ വെച്ച് വെള്ളിയാഴ്‌ച വൈകിട്ട് 3.25 ഓടെയാണ് സംഭവം. കാരക്കിനെ കൊൽക്കത്ത മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.